Diocese Ministry

മൈക്രോ ക്രെഡിറ്റ് വായ്പ മേള സംഘടിപ്പിച്ചു

ശശികുമാർ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റിയും കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനും സംയുക്തമായി മൈക്രോ ക്രെഡിറ്റ് വായ്പ മേള സംഘടിപ്പിച്ചു. ഓഗസ്റ്റ് 03 തിങ്കളാഴ്ച ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ നടന്ന മൈക്രോ ക്രെഡിറ്റ് വായ്പമേള രൂപത വികാരി ജനറൽ മോൺ.ഡോ. ക്രിസ്തുദാസ് തോംസൺ ഉദ്ഘാടനം ചെയ്തു.

നിഡ്‌സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ ഏശായ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് മാനേജർ ശ്രീമതി അനില, സെക്ഷൻ ഓഫീസർ ശ്രീ.രാഹുൽ, നിഡ്‌സ് കമ്മീഷൻ സെക്രട്ടറി ഫാ.സുജിൻ, പ്രോജക്ട് ഓഫീസർ ശ്രീ.മൈക്കിൾ, പ്രോഗ്രാം കോ ഓഡിനേറ്റർ ശ്രീമതി ബിന്ദു, മേഖല ആനിമേറ്റർ ശ്രീമതി ബീന കുമാരി എന്നിവർ സംസാരിച്ചു.

നിഡ്സിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന 36 സ്വയം സഹായ സംഘങ്ങൾക്കാണ് സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നതിന് രണ്ട് കോടി രൂപയുടെ മൈക്രോ ക്രെഡിറ്റ് വായ്പ നൽകിയത്.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.