സ്വന്തം ലേഖകൻ
വെളിയംകോട് : വെളിയംകോട് സെന്റ് തെരേസാസ് LP സ്കൂളിൽ ബേസിക് ലെവൽ JRC യൂണിറ്റ് ആരംഭിച്ചു. 2026-27 അധ്യയന വർഷത്തെ JRC സ്‌കാർഫിംഗ് പ്രോഗ്രാം മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കുമാരി മായ പി എസ്. ഉദ്ഘാടനം ചെയ്തു.
PTA പ്രസിഡൻ്റ് ഷിജിൻലാൽ അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ നെയ്യാറ്റിൻകര രൂപത കോർപറേറ്റ് മാനേജർ മോൺ. ജോണി കെ.ലോറെൻസ് മുഖ്യസന്ദേശം നൽകി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സ്‌ൺ ശ്രീമതി എസ്. ശോഭ തങ്കച്ചി, ഇളവനിക്കര വാർഡ് കൗൺസിലർ ശ്രീ. ഇളവനിക്കര സാം, വെളിയംകോട് വാർഡ്മെമ്പർ ശ്രീ. അജിത് കുമാർ എ.ജെ. എന്നിവർ ആശംസകൾ അർപ്പിച്ചു.
IRCS തിരുവനന്തപുരം ചെയർമാൻ ശ്രീ.സി. ഭാസ്ക്‌കരൻ, IRCS വൈസ് ചെയർമാൻ ശ്രീ.എം. കെ. മെഹബൂബ്, JRC ജില്ല കോർഡിനേറ്റർ ശ്രീ. ജസ്റ്റിൻ. എ.വി. എന്നിവർ വിദ്യാർത്ഥികൾക്ക് സ്‌കാർഫിംഗ് പ്രോഗ്രാം നടത്തി. JRC JUNIORS മാറനല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹേമലത JHI, സന്ധ്യ MLSP എന്നിവർക്ക് നെബുലൈസർ കൈമാറി. വെളിയംകോട് വാർഡ് മെമ്പർ ശ്രീ. അജിത് കുമാർ എ.ജെ വൃക്ഷത്തൈ നടുകയും ചെയ്തു.
യോഗത്തിന് ഹെഡ്മാസ്റ്റർ ശ്രീ അഗ്നേഷ് എം.ആർ. സ്വാഗതവും സീനിയർ അസിസ്റ്റൻഡ് ശ്രീമതി സിന്ധു പ്രഭ നന്ദിയും അർപ്പിച്ചു.




