ജോണി ഏലിയാപുരം
ഏലിയാപുരം: ഏലിയാപുരം ഇടവകയിൽ പരിശുദ്ധ കർമ്മലമാതാവിന്റെ തിരുനാളിന് ഭക്തി നിർഭരമായി തുടക്കമായി. ജൂലൈ 13 തിങ്കളാഴ്ച ആരംഭിച്ച തിരുനാൾ ഇടവക വികാരി ഫാ.ഷാജ് കുമാർ പതാക ഉയർത്തി തുടക്കം കുറിച്ചു. ആഘോഷകരമായ തിരുനാൾ പ്രാരംഭ ദിവ്യബലിക്ക് രൂപത ശുശ്രുഷ കോർഡിനേറ്റർ മോൺ. റൂഫസ് പയസ് ലിൻ മുഖ്യകാർമികനും ഇടവക സഹവികാരി ഫാ. കിഷോർ സഹകാർമ്മികനുമായി.
തിരുനാൾ ദിനങ്ങളിൽ ഫാ. സുനിൽ. സി. കപ്പൂച്ചിൻ, ഫാ.ജോൺ കെ. പുന്നൂസ്, മോൺ. ജോസ് റാഫേൽ, ഫാ.ജോബിൻസെൽവിസ്റ്റർ എന്നിവർ ദിവ്യബലിക്ക് കാർമികത്വം വഹിക്കും. ജൂലൈ 16 ന് തിരുസ്വരൂപ പ്രദിക്ഷണവും ഉണ്ടായിരിക്കും.



