സ്വന്തം ലേഖകൻ
നെല്ലിമൂട്: നെല്ലിമൂട് ദിവ്യകാരുണ്യ പള്ളിയിൽ യുവജന ദിനാഘോഷം സംഘടിപ്പിച്ചു. ജൂലൈ 05 ഞായറാഴ്ച നടന്ന ആഘോഷകരമായ ദിവ്യബലിയ്ക്ക് ഇടവക വികാരി ഫാ. ജിപിൻ ദാസ് മുഖ്യകാർമികനായി.
യുണിറ്റ് പ്രസിഡൻ്റ് ജിബിൻ ജസ്റ്റിൻ, സെക്രട്ടറി ദിപിന എന്നിവർ ചേർന്ന് പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. KCYM ഫൊറോന ഡയറക്ടർ ഫാ. ലോറൻസ് CSJ, ഫാ. ജിപിൻ ദാസ് എന്നിവരുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് മധുരം പങ്ക് വച്ചു . തുടർന്ന് യുവജനങ്ങൾ വട്ടപ്പാറ ശാന്തിമന്ദിരം സൈക്കോ സോഷ്യൽ റിഹാബിലിറ്റേഷൻ സെന്റർ സന്ദർശിക്കുകയും ഉച്ച ഭക്ഷണം നൽകുകയും ചെയ്തു.




