അരുൺ രാജ്
നെയ്യാറ്റിൻകര: കെ.സി.വൈ.എം. നെയ്യാറ്റിൻകര ലത്തീൻ രൂപത സമിതിയുടെ നേതൃത്വത്തിൽ OPERATION WIPEOUT എന്ന പേരിൽ ലഹരി വിരുദ്ധ പ്രചരണ റാലി സംഘടിപ്പിച്ചു. ചുള്ളിമാനൂർ ഫൊറോനയുടെ ആതിഥേയത്വത്തിൽ നടന്ന റാലി നെടുമങ്ങാട് എക്സൈസ് ഇൻസ്പെക്ടർ മിസ്. നൗഫിയ ഉദ്ഘാടനം ചെയ്തു.
ചുള്ളിമാനൂർ തിരുഹൃദയ ഫൊറോന പള്ളി മുതൽ ചുള്ളിമാനൂർ ജംഗ്ഷൻ വരെ നടന്ന ലഹരി വിരുദ്ധ പ്രചരണ റാലിയിൽ യുവജനങ്ങളിലൂടെ സമൂഹത്തെ ലഹരി വിമുക്തമാക്കേണ്ടത് അത്യാവശ്യമാണ് എന്ന സന്ദേശം രൂപത പ്രസിഡൻ്റ് ശ്രീ. അരുൺ രാജ് തിരുപുറം നൽകി. കെ.സി.വൈ.എം. ചുള്ളിമാനൂർ ഫൊറോന ഡയറക്ടർ ഫാ. ഫ്രാങ്ക്ലിൻ വിക്ടർ ലഹരി വിരുദ്ധ റാലിയിൽ പങ്കുചേർന്നു.
രൂപത സമിതിയിൽ നിന്നും സെക്രട്ടറി ശ്രീ. ഡൊമിനിക് സാവിയോ പനവിള, ട്രഷറർ ശ്രീ. അഭിരഞ്ജ് ആലമുക്ക്, സംസ്ഥാന സെനറ്റ് അംഗങ്ങളായ ശ്രീ. ഷിബിൻ ജോസ് വാഴവിള, കുമാരി ആൻസി എം. കട്ടയ്ക്കോട്, സംസ്ഥാന സിന്ഡിക്കേറ്റ് അംഗമായ ശ്രീ. സജിൻ വർഗീസ് കുരുതംകോട്, എക്സ് ഒഫീഷ്യോ അംഗങ്ങളായ ശ്രീ. അനു ദാസ് സി. എൽ. പൊൻവിള, ശ്രീ. സജു ജെ. എസ്. പുത്തൻകട, ആനിമേറ്റർ ശ്രീ. മോഹൻ, എന്നിവർ ഉൾപ്പടെ 120 യുവജനങ്ങൾ റാലിയുടെ ഭാഗമായി.




