Diocese Ministry

പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി ആരോഗ്യപരിപാലന മദ്യവിരുദ്ധ കമ്മിഷന്റെ നേതൃത്വത്തിൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു. ലോക ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ലഹരിക്കെതിരായ ശക്തമായ സന്ദേശം സമൂഹത്തിലേയ്ക്ക് എത്തിക്കുന്നതിനുവേണ്ടി ഇടവകകളെയും രൂപതാ സ്‌കൂളുകളെയും ബന്ധിപ്പിച്ചുകൊണ്ട് രണ്ടു വിഭാഗങ്ങളായാണ് പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നത്.

ഒന്നാം സമ്മാനം 5,001/- രൂപ, രണ്ടാം സമ്മാനം 3,001/- രൂപ, മൂന്നാം സമ്മാനം 2,001/- രൂപ എന്നിങ്ങനെ വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നതാണ്. ജൂലൈ 06 ന് മത്സര ഫലപ്രഖ്യാപനവും ജൂലൈ 11 ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് നടത്തുന്ന ഡോക്ടേഴ്‌സ് ഡേ ദിനാചരണ സമ്മേളനത്തിൽ വച്ച് വിജയികൾക്ക് സമ്മാനം നൽകുന്നതും പോസ്റ്റർ പ്രദർശനം നടത്തുകയും ചെയ്യുന്നതാണ്. പോസ്റ്റർ രചനാമത്സരത്തിലും പൊതുസമ്മേളനത്തിലും പങ്കെടുക്കുന്നവർക്കും Anti-Drug Warrior സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

നിബന്ധനകൾ

  1. വ്യക്തിഗതമായാണ് പോസ്റ്റർ തയ്യാറാക്കേണ്ടത്
  2. രണ്ട് വിഭാഗങ്ങൾ ആയിരിക്കും

A വിഭാഗം : Std V മുതൽ +2 വരെ, B വിഭാഗം : ഡിഗ്രി മുതൽ മുതിർന്നവർ വരെ

  1. നെയ്യാറ്റിൻകര രൂപതയുടെ കീഴിലുള്ള UP, High School, Higher Secondary സ്‌കൂൾ കുട്ടികൾക്കും അധ്യാപകർക്കും രൂപതയിലെ എല്ലാ ഇടവകയിലെ കുട്ടികൾക്കും മുതിർന്നവർക്കും പങ്കുചേരാം
  2. ലഹരിവിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ടതായിരിക്കണം
  3. A3 സൈസിലുള്ള (11.7 x 16.5 inch) വെള്ള ചാർട്ട് പേപ്പർ ഉപയോഗിക്കണം
  4. ജലച്ഛായം, ക്രയോൺ, പെൻസിൽ, കളർ പെൻസിൽ, സ്കെച്ച് പെൻ എന്നിവ ഉപയോഗിക്കാം
  5. മത്സരത്തിനായി ഉപയോഗിക്കുന്ന പോസ്റ്ററുകൾ സ്വയംസൃഷ്‌ടി ആയിരിക്കണം. മറ്റുള്ളവരിൽ നിന്നും പകർത്തിയതോ ഇൻ്റർനെറ്റിൽ നിന്ന് എടുത്തതോ ആയ സൃഷ്ടികൾ അനുവദിക്കില്ല
  6. പോസ്റ്ററിൽ വ്യക്തവും പ്രചോദനാത്മകവുമായ ഒരു സന്ദേശമോ മുദ്രാവാക്യമോ ഉൾപ്പെടുത്തണം
  7. ഒരു മത്സരാർത്ഥി ഒരു പോസ്റ്റർ മാത്രം സമർപ്പിക്കുക
  8. എല്ലാ സൃഷ്ടികളിലും വിഭാഗം (A or B) രേഖപ്പെടുത്തേണ്ടതാണ്. സ്‌കൂളിൽ നിന്നും വരുന്ന സൃഷ്ടികളിൽ സ്‌കൂളിൻ്റെ പേര്, ക്ലാസ്സ്, ഡിവിഷൻ, ക്ലാസ്സ് ടീച്ചറിന്റെയും പ്രധാന അധ്യാപകരുടെയും ഒപ്പോടുകൂടെയും ഇടവകളിൽ നിന്നും വരുന്നവ പേര്, മതബോധന ക്ലാസ്സ്, സാമൂഹ്യ ശുശ്രൂഷാ സെക്രട്ടറിയുടെയും ഇടവക വികാരിയുടെയും ഒപ്പോടുകൂടെയുമാണ് വരേണ്ടത്. പോസ്റ്ററിന് പിൻഭാഗത്ത് മാത്രം ഈ വിവരങ്ങൾ രേഖപ്പെടുത്തുക.

11.30.06.2026 ചൊവ്വാഴ്‌ച വൈകുന്നേരം 4 മണിയ്ക്ക് മുമ്പ് NIDS കേന്ദ്ര ഓഫീസിൽ എത്തിക്കേണ്ടതാണ്

  1. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും

മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ

  1. വിഷയാവതരണം : 30 മാർക്ക്
  2. സന്ദേശത്തിന്റെ വ്യക്തത : 25 മാർക്ക്
  3. സൃഷ്ടിപരത : 25 മാർക്ക്
  4. കലാപരമായ അവതരണം : 20 മാർക്ക്

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.