Parish

പായസ ചലഞ്ച് വിജയകരമായി പൂർത്തിയാക്കി KLCWA

സിമി സെൽവിസ്റ്റർ

കട്ടയ്ക്കോട്: കട്ടയ്ക്കോട് സെന്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ, പള്ളി നിർമാണത്തിനോടനുബന്ധിച്ച് കട്ടയ്ക്കോട് KLCWA യൂണിറ്റ് പായസ ചലഞ്ച് നടത്തി. മെയ് 17 ന് നടന്ന പരിപാടിയുടെ ലാഭവിഹിതമായ 1,40,000 രൂപയുടെ ചെക്ക് ജൂൺ 21 ഞായറാഴ്ച രാവിലെ 7.30 നുള്ള ദിവ്യബലി മദ്ധ്യേ KLCWA ഭാരവാഹികൾ ഇടവക വികാരി ഫാ.ജോയി സാബുവിന് കൈമാറി.

ഫൊറോനയിലെ മറ്റ് പള്ളികളെ കൂടി ഉൾപ്പെടുത്തി കൊണ്ടാണ് പായസ ചലഞ്ച് സംഘടിപ്പിച്ചത്. KLCWA പ്രസിഡൻ്റ് ശ്രീമതി ജോളി, വൈസ് പ്രസിഡൻ്റ് ശ്രീമതി ആശാ ശാന്തി, സെക്രട്ടറി ശ്രീമതി ഷിജി, KLCWA എക്സികുട്ടീവ് അംഗങ്ങൾ, മറ്റ് ഇതര സമിതി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

എല്ലാവരുടെയും അക്ഷീണമായ പ്രയത്നത്തിൻ്റെ ഫലമായി നേടിയ വിജയത്തിന് ഇടവക വികാരി ജോയി സാബു അച്ചൻ എല്ലാവിധ പിന്തുണയും അറിയിക്കുകയും കൈവരിച്ച വിജയത്തിന് ആശംസകൾ നേരുകയും ചെയ്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.