അമൽ രവീന്ദ്രൻ
പെരുങ്കടവിള: ലോക പിതൃദിനത്തോടനുബന്ധിച്ച് സെൻ്റ് ജോർജ്ജ് പള്ളിയിൽ പിതൃദിനാചരണം നടത്തി. ജൂൺ 21 ഞായറാഴ്‌ച രാവിലെ 7.00 ന് നടന്ന ദിവ്യബലിയ്ക്ക് ഇടവക വികാരി ഫാ. ജയരാജ് ജെ.ആർ. മുഖ്യകാർമികനായി. ദിവ്യബലി മധ്യേ പിതൃദിന ആശംസകൾ അറിയിക്കുകയും എല്ലാ പിതാക്കന്മാരെയും പ്രത്യേകം സമർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്‌തു.
ദിവ്യബലിയെ തുടർന്ന് ഇടവക കുടുംബ പ്രേഷിത ശുശ്രൂഷ സമിതിയുടേയും, പാരിഷ് കൗൺസിലിന്റെയും നേതൃത്വത്തിൽ ദിവ്യബലിയിൽ പങ്കെടുത്ത ഇടവകയിലെ എല്ലാ പിതാക്കന്മാരെയും ആദരിച്ചു.
കുടുംബ പ്രേഷിത ശുശ്രൂഷ സമിതി സെക്രട്ടറി ശ്രീ. ആർ. എൽ. അനു, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ പിതൃദിനാചരണത്തിന് നേതൃത്വം നൽകി.




