അനീഷ്
വെള്ളറട: ആനപ്പാറ ഇടവകയിൽ സിസ്റ്റർ ജെനിഷയുടെ നിത്യവ്രത വാഗ്ദാനത്തിന്റെ കൃതജ്ഞതാബലി അർപ്പിച്ചു. ജൂൺ 21 ഞായറാഴ്ച വൈകുന്നേരം നടന്ന ആഘോഷകരമായ ദിവ്യബലിയിൽ ഇടവക വികാരി മോൺ. വിൻസെന്റ് കെ. പീറ്റർ മുഖ്യകാർമികനായി ഫാ. രതീഷ് മാർക്കോസ് വചനസന്ദേശവും ഫാ. സെബാസ്റ്റ്യൻ ആമുഖ സന്ദേശവും നൽകി.
ദിവ്യബലിയെ തുടർന്ന് നടന്ന അനുമോദനയോഗത്തിൽ മോൺ. ഡോ. വിൻസെന്റ് കെ. പീറ്റർ, സഹവികാരി ഫാ. അരുൺ പി. ജിത്ത്, ഫാ. രതീഷ് മാർക്കോസ്, സിസ്റ്റർ ജെമ്മ, ഉപദേശി ശ്രീ. ഗോപി, ശ്രീമതി. അൽഫോൻസ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. സിസ്റ്റർ ജെനിഷ തന്റെ പ്രവർത്തനങ്ങളിൽ കൂടെ ഉണ്ടായിരുന്ന എല്ലാവർക്കും നന്ദി അറിയിച്ചു.
യോഗത്തിൽ എസ്. എസ്.എൽ.സി, പ്ലസ് ടു വിജയികളെ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ ആദരിക്കുകയും ചെയ്തു. അനുമോദന സമ്മേളനത്തിന് ശ്രീമതി. ഡാളി ലോറൻസ് സ്വാഗതവും ശ്രീ.രാജേഷ് നന്ദിയും ആശംസിച്ചു.
ഇടവക സമൂഹത്തിനാകെ അഭിമാനവും ആത്മീയ പ്രചോദനവും പകർന്ന കൃതജ്ഞതാബലിയിലും അനുമോദനയോഗത്തിലും ഇടവജനങ്ങൾ സന്തോഷപൂർവം പങ്കെടുത്തു.




