ക്ലൈസില ക്ലമന്റ്
നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ പിതൃദിനം ആഘോഷിച്ചു. ജൂൺ 21 ഞായറാഴ്ച രാവിലെ 8ന് ആഘോഷമായ ദിവ്യബലിക്ക് ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ മുഖ്യകാർമികനായി.
കുടുംബ ശ്രുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ഇടവകയിലെ മുതിർന്ന പിതാവും മുൻ മതബോധന പ്രധാന അധ്യാപകനായിരുന്ന ജെ. രാജൻ സാറിനെ ആദരിച്ചു. തുടർന്ന് NIDS യൂണിറ്റിന്റെ നേതൃത്വത്തിൽ ഇടവകയിൽ നിന്ന് ദൈവവിളി സ്വീകരിച്ചവരുടെ പിതാക്കന്മാരെയും ആദരിച്ചു.
കുടുംബ ശ്രുശ്രൂഷ സമിതി സെക്രട്ടറി റ്റി. സ്റ്റീഫൻ, NIDS സെക്രട്ടറി ബേബി മേരി ഷൈല എന്നിവർ നേതൃത്വം നല്കി.




