Parish

AI സെമിനാർ സംഘടിപ്പിച്ച് സെന്റ് ജൂഡ് മീഡിയ മിനിസ്ട്രി

നിത്യ എസ്.

പെരുകാവ്: ലോക ആശയവിനിമ ദിനത്തോടനുബന്ധിച്ച് സെന്റ് ജൂഡ് മീഡിയ മിനിസ്റ്ററിയുടെ നേതൃത്വത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ച് കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരു അവബോധ സെമിനാർ സംഘടിപ്പിച്ചു. മെയ് 24 ഞായറാഴ്ച നടന്ന സെമിനാർ ഇടവക വികാരിയും രൂപത മീഡിയ മിനിസ്ട്രി ഡയറക്ടറുമായ ഫാദർ ജസ്റ്റിൻ ഡൊമിനിക് സെമിനാർ ഉദ്ഘാടനം ചെയ്തു.

മീഡിയ മിനിസ്ട്രി സെക്രട്ടറി ലിജ അധ്യക്ഷത വഹിച്ച യോഗത്തിൽ പാരീഷ് കൗൺസിൽ പ്രതിനിധി ശ്രീ ജോയ് ആശംസ അർപ്പിച്ചു. മീഡിയ മിനിസ്ട്രി സംഘടിപ്പിച്ച ബൈബിൾ ഹീറോയിൻ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. പൊതുസമ്മേളനത്തിന് ജീവനാദം ഇൻ ചാർജ് ജിജിൻ സ്വാഗതവും മീഡിയ എക്സിക്യൂട്ടീവ് അംഗം ആൽവിൻ സന്തോഷ് നന്ദിയും ആശംസിച്ചു.

തുടർന്ന് സെന്റ് ജൂഡ് ഇടവക അംഗവും ടാറ്റാ ലക്സിയിൽ സീനിയർ എൻജിനീയറായി പ്രവർത്തിക്കുകയും ചെയ്യുന്ന കുമാരി ജിൻസി എം എസ് ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സെമിനാറിന് നേതൃത്വം നൽകി. എ ഐ എന്താണെന്നും അവ ഒരു മനുഷ്യന്റെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും ഓട്ടോമേഷൻ, ഡീപ്പ്ഫൈക്ക്‌, ജനറേറ്റീവ് എ ഐ തുടങ്ങിയ വസ്തുതകളെ ലളിതമായ ഉദാഹരണങ്ങളിലൂടെ കുട്ടികൾക്കും മുതിർന്നവർക്കും മനസിലാക്കി നൽകി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ മനുഷ്യനെ നന്മയ്ക്കു വേണ്ടി എങ്ങനെ ഉപയോഗിക്കാമെന്നും അവ നമ്മുടെ നിത്യജീവിതത്തെ എന്തുമാത്രം സഹായകമാകുന്നുവെന്ന് ഈ സെമിനാറിലൂടെ ഇടവക ജനങ്ങളെ ഉദ്ബോധിപ്പിക്കാൻ മീഡിയ മിനിസ്ട്രിക്ക് സാധിച്ചു. 40 -ൽ അധികം അംഗങ്ങൾ സെമിനാറിൽ പങ്കെടുത്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.