ശശി കുമാർ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത വിദ്യാഭ്യാസ ശുശ്രുഷ സമിതിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ദിനാഘോഷം സംഘടിപ്പിച്ചു. മെയ് 23 ശനിയാഴ്ച ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ നടന്ന ദിനാഘോഷം നെയ്യാറ്റിൻകര രൂപത മെത്രാൻ ഡി. സെൽവരാജൻ ഉദ്ഘാടനം ചെയ്തു.
നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ഡോ. ക്രിസ്തുദാസ് തോംസൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വിദ്യാദ്യാസ ശുശ്രൂഷ സമിതി ഡയറക്ടർ ഫാ. രാഹുൽ ബി. ആൻ്റോ, മീഡിയ മിനിസ്ട്രി ഡയറക്ടർ ഡോ. ജസ്റ്റിൻ ഡൊമനിക്, വിദ്യാദ്യാസ ശുശ്രൂഷ സമിതി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.അജിൻ എസ്. രാജ്, വിദ്യാദ്യാസ ശുശ്രൂഷ സമിതി സെക്രട്ടറി ശ്രീ. ബിനു, വിദ്യാദ്യാസ ശുശ്രൂഷ സമിതി ജോ.സെക്രട്ടറി ശ്രീമതി ബിന്ദു എന്നിവർ ആശംസകൾ അർപ്പിച്ചു.
നെടുമങ്ങാട് റീജിയൻ NET ഓർഗനൈസർ ശ്രീ തോമസ് കെ.സ്റ്റീഫൻ മികച്ച യൂണിറ്റുകളുടെ പ്രവർത്തന അവലോകനം അവതരിപ്പിച്ചു. തുടർന്ന് മികച്ച യൂണിറ്റിനുള്ള എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ്, നോളജ് ക്ലബ് റാങ്ക് തുടങ്ങിയ സമ്മാനങ്ങൾ കരസ്ഥമാക്കിയ വിജയികൾക്ക് അഭിവന്ദ്യ പിതാവ് മൊമൻ്റോ, ട്രോഫി, സർട്ടിഫിക്കറ്റ്, ക്യാഷ് അവാർഡ് എന്നിവ വിതരണം ചെയ്തു



