അനീഷ്
ആനപ്പാറ: ആനപ്പാറ ഇടവകയിലെ വിവിധ ശുശ്രുഷ സമിതികളുടെ വാർഷിക ആഘോഷങ്ങൾ മെയ് 22 ന് ആരംഭിക്കും.
മെയ് 22 മുതൽ 24 വരെ നടക്കുന്ന വാർഷികാഘോഷ പരിപാടികൾ ഇടവക വികാരി മോൺ.വിൻസെന്റ് കെ. പീറ്റർ ഉത്ഘാടനം ചെയ്യും.
“ഇവാഞ്ചലിയം – സുവിശേഷ ആനന്ദം കലകളിലൂടെ” എന്ന സന്ദേശം നൽകികൊണ്ട് ദൈവീക സത്യങ്ങളും, വിശ്വാസമുല്യങ്ങളും, കൂട്ടായ്മ ജീവിതവും, സാമൂഹിക നീതിയും, വിശ്വ സാഹോദര്യവും വിശുദ്ധ ബൈബിളിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് ചെയുന്നത്.
മെയ് 22 ന് – മാലാഖ (മതബോധനം, ലിറ്റിൽവേ, അൾത്താര ബാലകർ) മെയ് 23 ന് – തിരുമുഖം (യുവജന ശുശ്രുഷ), മെയ് 24 ന് – ത്യാഗം (ബി.സി.സി മറ്റ് ഇതര ശുശ്രുഷ സമിതികൾ, സംഘടനകൾ) തുടങ്ങി ഇടവയിലെ സമ്പൂർണ്ണ വാർഷികാഘോഷപരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
വൈകുന്നേരം 5.30 ന് ആരംഭിക്കുന്ന വാർഷികാഘോഷത്തിൽ ദിവ്യബലി, പൊതുസമ്മേളനം, കലാവിരുന്ന്, സമ്മാനദാനം തുടങ്ങിയവ ഭാഗമാകും.




