ഷീജാ രാജ്
പേയാട്: പേയാട് സെന്റ് സേവിയേഴ്സ് പള്ളിയിൽ മതബോധന വാർഷികം സംഘടിപ്പിച്ചു. മെയ് 17 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിച്ച മതബോധന വാർഷികം റവ. ഡോ. അലോഷ്യസ് സത്യനേശൻ ഉദ്ഘാടനം ചെയ്തു.
മതബോധന ഹെഡ്മാസ്റ്റർ ശ്രീ ബിജു ജി. അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ. രജീഷ് ജെയിംസ് അനുഗ്രഹ പ്രഭാഷണം നടത്തി. ബിസിസി കോഡിനേറ്റർ ശ്രീ അജിത് രാജ്. മദർ സുപ്പീരിയർ സിസ്റ്റർ ലൈസ മേരി, PTA പ്രസിഡന്റ് ശ്രീ ബിജു MS, മതബോധന വിദ്യാർത്ഥി പ്രതിനിധി ഫ്ളിക്സൺ എന്നിവർ ആശംസകൾ അർപ്പിച്ചു.
ട്രഷറർ ശ്രീ അലോഷ്യസ് വാർഷിക കണക്കും ശ്രീമതി സുധ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. ശ്രീമതി സെലിൻ മോഹൻ സ്വാഗതവും ശ്രീമതി രമ കൃതജ്ഞതയും അർപ്പിച്ചു. തുടർന്ന് മതബോധന വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളോടും സമ്മാനദാനത്തോടുംകൂടി വാർഷിക ആഘോഷം സമാപിച്ചു.




