ഷൈനി
മാതാനഗർ: നെയ്യാറ്റിൻകര രൂപതയിൽ മാതാനഗർ പരിശുദ്ധ വേളാങ്കണ്ണി മാതാ പള്ളിയിൽ മാതൃദിനം ആചരിച്ചു. മെയ് 10 ഞായറാഴ്ച രാവിലെ ദിവ്യബലിക്ക് ശേഷം ഇടവക വികാരി ഫാ ജോയി സാബു വൈ ദിനാചരണം ഉദ്ഘാടനം ചെയ്തു.
ഇടവകയിലെ 70 വയസ്സിന് മുകളിൽ പ്രായമുള്ള 4 അമ്മമാരെ സന്ദർശിച്ച് പ്രാർത്ഥിക്കുകയും അവർക്കൊപ്പം സമയം ചെലവഴിക്കുകയും സ്നേഹസമ്മാനമായി വസ്ത്രവും നൽകികൊണ്ടാണ് മാതൃദിനാചരണം നടത്തിയത്.
ഇടവകയിലെ KLCWA, കുടുംബ പ്രേഷിത ശുശ്രൂഷ സമിതി, സാമൂഹിക ശുശ്രൂഷ സമിതി എന്നെ സമിതികൾ സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത്. പാരിഷ് കൗൺസിൽ സെക്രട്ടറിയും കുടുംബ പ്രേഷിതത്വ സമിതി സെക്രട്ടറിയുമായ ഷൈനി, KLCWA പ്രസിഡന്റ് ശ്രീകല, സെക്രട്ടറി ഷീന തുടങ്ങി 10 ൽ അധികം അംഗങ്ങൾ പങ്കെടുത്തു.




