ക്ലൈസില ക്ലമന്റ്
നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ മതബോധന വാർഷികം സംഘടിപ്പിച്ചു. മെയ് 03 ഞായറാഴ്ച വൈകുന്നേരം 7 മണിയ്ക്ക് ഇടവകവികാരി ഫാ.രാജേഷ് എസ് കുറിച്ചിയിൽ വാർഷികാഘോഷം ഉത്ഘാടനം ചെയ്തു.
മതബോധന PTA പ്രസിഡന്റ് എൻ.സുനിൽ കുമാറിന്റെ ആദ്ധ്യക്ഷതയിൽ ഫൊറോന ആനിമേറ്റർ സജികുമാർ മുഖ്യ സന്ദേശം നൽകി. സിസ്റ്റർ ശാന്തി, ബ്രദർ അൻമോദ് ഡൊമനിക്ക്, കൗൺസിൽ സെക്രട്ടറി, പി. ബെന്നി കുമാർ, വിദ്യാർത്ഥി പ്രതിനിധി കുമാരി ദീപിക എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ആദ്ധ്യാപക സെക്രട്ടറി ഡോ. ഡെയ്സിൻ റിപ്പോർട്ട് അവതരിപ്പിച്ചു.
നാല് ഹൗസുകളായി തിരിച്ച് ഒരുവർഷക്കാലം നടത്തിയ മത്സരങ്ങളുടെ അന്തിമഫല പ്രഖ്യാപനവും വിജയികൾക്ക് ട്രോഫിയും നൽകി. തുടർന്ന് വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും അധ്യാപകർക്ക് ഉപഹാരങ്ങളും നൽകി. തുടർന്ന് വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
അന്നേ ദിനം രാവിലെ 8 ന് ഇടവക വികാരി ഫാ. രാജേഷ് എസ് കുറിച്ചിയിൽ അർപ്പിച്ച ആഘോഷമായ ദിവ്യബലിക്ക് മതബോധന അധ്യാപകരും വിദ്യാർത്ഥികളും നേതൃത്വം നൽകി. വാർഷികാഘോഷത്തിൽ ഹെഡ്മാസ്റ്റർ പി. അനീഷ് സ്വാഗതവും അദ്ധ്യാപക പ്രതിനിധി എ. ആർ. ജോസ് നന്ദിയും ആശംസിച്ചു.




