സ്വന്തം ലേഖകൻ
തച്ചൻകോട്: തച്ചൻകോട് സെന്റ് ജോവാക്കിം ഇടവകാംഗം ഫാ.രതീഷ് ജെയിംസ് പൗരോഹിത്യപട്ടം സ്വീകരിച്ചു. ഏപ്രിൽ 29 ബുധനാഴ്ച ബിഷപ്പ് എമരിത്തുസ് അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിന്റെ സാനിധ്യത്തിൽ നെയ്യാറ്റിൻകര രൂപത മെത്രാൻ അഭിവന്ദ്യ ഡി.സെൽവരാജൻ പിതാവിൽ നിന്നുമാണു തിരുപ്പട്ടം സ്വീകരിച്ചത്.
സെന്റ് ജോവാക്കിം ഇടവക അംഗം ശ്രീ ജെയിംസ് രവി – മേരി ലത ദമ്പതികളുടെ മകനായി 1996 ഡിസംബർ 3 ന് ജനിച്ചു. രംജിത്ത് സഹോദരനാണ്.
ഉത്തരംകോട് ഗവണ്മെന്റ് സ്കൂളിലും പരുത്തിപ്പള്ളി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. 2012 ജൂൺ 3 ന് വൈദിയ പരിശീലനത്തിനായി സെമിനാരിയിൽ ചേർന്നു.
പേയാട് സെന്റ് ഫ്രാൻസിസ് സേവ്യർ മൈനർ സെമിനാരി, പോങ്ങുമൂട് സെന്റ് വിൻസെന്റ് മൈനർ സെമിനാരി തുടങ്ങിയവയിലെ പഠനത്തിനു ശേഷം മാംഗ്ളൂർ സെന്റ് ജോസഫ് ഇന്റെർ ഡയോസിഷ്യൻ സെമിനാരിയിൽ നിന്ന് തത്വശാസ്ത്ര പഠനവും റോമിലെ ഹോളി ക്രോസ്സ് പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി. 2025 ഒക്ടോബർ 4 ന് രൂപതാധ്യക്ഷൻ സെൽവരാജാൻ പിതാവിൽ നിന്നും ശുശ്രുഷ പട്ടം സ്വീകരിച്ചു.
രൂപതയിൽ നിന്നും നിരവധി വൈദികരും സന്യസ്തരും അൽമായ വിശ്വാസികളും ഫാ.രതീഷ് ജെയിംസിന്റെ പൗരോഹിത്യ സ്വീകരണത്തിൽ പങ്കുചേർന്നു.



