Parish

കരുണയുടെ തീർത്ഥാടകർ- വിശേഷാൽ ബി സി സി യോഗം നടത്തി

നിത്യ എസ്.

പെരുകാവ്: പെരുകാവ് സെന്റ് ജൂഡ് പള്ളിയിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷത്തിൽ “കരുണയുടെ തീർത്ഥാടകർ- എളിയവർക്ക് കാവലും കരുതലും” എന്നവിഷയാവതരണത്തിന്റെ ഭാഗമായി വിശേഷാൽ ബി സി സി യോഗം നടത്തി. ഏപ്രിൽ 26 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഇടവകയിലെ എല്ലാ ബിസിസി യൂണിറ്റുകളിലും ഒരേസമയമാണു വിശേഷാൽ ബി സി സി യോഗം സംഘടിപ്പിച്ചത്‌.

കരുണയുടെ തീർത്ഥാടകർ എന്ന വിഷയം രൂപത തിരഞ്ഞെടുക്കാൻ ഇടയായ പശ്ചാത്തലത്തെക്കുറിച്ചും ഈ വിഷയം ലക്ഷ്യം വയ്ക്കുന്ന കാര്യങ്ങളെക്കുറിച്ചും ബി സി സി ലീഡർമാർ യൂണിറ്റ് അംഗങ്ങളെ ഉദ്ബോധിപ്പിച്ചു. എല്ലാ യൂണിറ്റുകളിലും കരുണയുടെ തീർത്ഥാടകർ തീം സോങ് ആലപിക്കുകയും ചെയ്തു.

ബി സി സി കോ-ഓർഡിനേറ്റർ ശ്രീ. മാനുവൽ ദാസിന്റെ നേതൃത്വത്തിൽ ഇടവകയിലെ എല്ലാ കുടുംബങ്ങൾക്കും തീം സോങ് അടങ്ങിയ കരുണയുടെ തീർത്ഥാടകർ എളിയവർക്ക് കാവലും കരുതലും ലോഗോ സ്റ്റിക്കറും വിതരണവും ചെയ്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.