സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: കെ.സി.വൈ.എം. ലാറ്റിൻ നെയ്യാറ്റിൻകര ഫൊറോനയുടെ 2025-26 പ്രവർത്തന വർഷത്തെ വാർഷികാഘോഷം FIESTA 2K25 സംഘടിപ്പിച്ചു. ഏപ്രിൽ 19 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് തിരുപുറം വി.ഫ്രാൻസിസ് സേവ്യർ ഇടവകയിൽ നടന്ന വാർഷിക ആഘോഷം കെ.സി.വൈ.എം. നെയ്യാറ്റിൻകര ലത്തീൻ രൂപത ഡയറക്ടർ ഫാ. ഡി. ഷാജ്കുമാർ ഉദ്ഘാടനം ചെയ്തു.
ഫൊറോന പ്രസിഡന്റ് ഷിജിൻ സി.എസ്. ഓലത്താന്നിയുടെ അദ്ധ്യക്ഷതയിൽ പതാക ഉയർത്തി ഫൊറോന ഡയറക്ടർ ഫാ. ജോർജ് ജോസഫ് SAC ആമുഖ പ്രഭാഷണം നടത്തി. കെ.സി.വൈ.എം. നെയ്യാറ്റിൻകര ലത്തീൻ രൂപത പ്രസിഡന്റ അരുൺ രാജ് സി.എസ്., കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന ഓഡിറ്റർ സജു ജെ.എസ്. പുത്തൻകട എന്നിവർ ആശംസകൾ അർപ്പിച്ചു.
കെ.സി.വൈ.എം. നെയ്യാറ്റിൻകര ഫൊറോന സമിതിയിൽ കഴിഞ്ഞ ഒരു വർഷക്കാലം (2025-26) നിസ്തുലമായ സേവനം അർപ്പിച്ച് കടന്നുപോകുന്ന നയന, അഞ്ചുപത്മ എന്നിവർക്ക് സമിതിയുടെ സ്നേഹാദരവ് നൽകുകയും അവരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.
കെ.സി.വൈ.എം. നെയ്യാറ്റിൻകര ഫൊറോന സമിതി സംഘടിപ്പിച്ച ആരവം 2K25 കലോത്സവം, OLYMPIA 2K25 കായികോത്സവം, മറ്റു ഫൊറോന മത്സരങ്ങളിൽ വിജയികളായ യുവജനങ്ങൾക്കും ഓവറോൾ കരസ്ഥമാക്കിയ യൂണിറ്റുകൾക്കും
ട്രോഫിയും, എവറോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും നൽകി.
കെ.സി.വൈ.എം. നെയ്യാറ്റിൻകര രൂപതയുടെ യുവജന നേതൃത്വ പരിശീലന പരിപാടിയായ D.Y.L.T. കോഴ്സ് കഴിഞ്ഞവർഷം പൂർത്തിയാക്കിയ ഫൊറോനയിലെ അഞ്ച് യുവജനങ്ങളെയും പ്രസ്തുത വാർഷികാഘോഷത്തിൽ ഫൊറോന സമിതി ആദരിച്ചു .’ഫൊറോന സെക്രട്ടറി ഫെബിൻ ബി.എസ്ർ കണ്ണറവിള സ്വഗതവും ഫൊറോന ജോയിൻ്റ് സെക്രട്ടറി അഞ്ചു പത്മ നന്ദിയും ആശംസിച്ചു തുടർന്ന് കെ.സി.വൈ.എം. ആന്തം ആലപിച്ചുകൊണ്ട് ഫൊറോന വാർഷികത്തിന് സമാപനം കുറിച്ചു.




