Word of God

പെസഹകാലം ഒന്നാം വാരം വെള്ളി വചനവായന

ഏപ്രിൽ 10 വെള്ളി

ഒന്നാം വായന

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്

(മറ്റാരിലും രക്ഷയില്ല)

അക്കാലത്ത്, പത്രോസും യോഹന്നാനും മുടന്തനെ സുഖപ്പെടുത്തിയതിനുശേഷം ജനത്തോടു പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ പുരോഹിതൻമാരും ദേവാലയസേനാധിപനും സദുക്കായരും അവർക്കെതിരേ ചെന്നു. അവർ ജനത്തെ പ്രബോധിപ്പിക്കുകയും മരിച്ചവരുടെ ഉത്ഥാനത്തെക്കുറിച്ച് യേശുവിനെ ആധാരമാക്കി പ്രഘോഷിക്കുകയും ചെയ്തിരുന്നതിനാൽ, ഇക്കൂട്ടർ ഏറെ അസ്വസ്‌ഥരായിരുന്നു. അവർ അവരെ പിടികൂടി, സന്‌ധ്യ യായതുകൊണ്ട്, അടുത്തദിവസംവരെ കാരാഗ്യഹത്തിൽ സൂക്ഷിച്ചു. അവരുടെ വചനം കേട്ടവരിൽ അനേകർ വിശ്വസിച്ചു. അവരുടെ സംഖ്യ അയ്യായിരത്തോളമായി.

പിറ്റേദിവസം അധികാരികളും ജനപ്രമാണികളും നിയമജ്‌ഞരും ജറുസലേമിൽ സമ്മേളിച്ചു. പ്രധാനപുരോഹിതൻ അന്നാസും കയ്യാഫാസും യോഹന്നാനും അലക്സാണ്ടറും പ്രധാന പുരോഹിതന്റെ കുലത്തിൽപ്പെട്ട എല്ലാവരും അവിടെ ഉണ്ടായിരുന്നു. അപ്പസ്തോലൻമാരെ അവർ തങ്ങളുടെ മധ്യത്തിൽ നിർത്തി ഇങ്ങനെ ചോദിച്ചു: എന്തധികാരത്താലാണ്, അഥവാ ആരുടെ നാമത്തിലാണ് നിങ്ങൾ ഇതു പ്രവർത്തിച്ചത്?അപ്പോൾ പരിശുദ്‌ധാത്‌മാവിനാൽ നിറഞ്ഞ് പത്രോസ് അവരോടു പറഞ്ഞു: ഭരണാധികാരികളേ, ജനപ്രമാണികളേ, ഒരു രോഗിക്കു ഞങ്ങൾ ചെയ്‌ത ഒരു സത്പ്രവൃത്തിയെക്കുറിച്ചാണ്, എന്തു മാർഗങ്ങളുപയോഗിച്ചു ഞങ്ങൾ ആ മനുഷ്യനെ സുഖപ്പെടുത്തിയെന്നതിനെക്കുറിച്ചാണ്, ഞങ്ങൾ ഇന്നു വിചാരണ ചെയ്യപ്പെടുന്നതെങ്കിൽ, നിങ്ങളും ഇസ്രായേൽജനം മുഴുവനും ഇതറിഞ്ഞിരിക്കട്ടെ. നിങ്ങൾ കുരിശിൽ തറച്ചു കൊല്ലുകയും മരിച്ചവരിൽനിന്നു ദൈവം ഉയിർപ്പിക്കുകയും ചെയ്‌ത നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിലാണ് ഈ മനുഷ്യൻ സുഖം പ്രാപിച്ച് നിങ്ങളുടെ മുമ്പിൽ നില്ക്കുന്നത്. വീടുപണിക്കാരായ നിങ്ങൾ തള്ളിക്കളഞ്ഞകല്ല് മൂലക്കല്ലായിത്തീർന്നു. ആ കല്ലാണ് യേശു. മറ്റാരിലും രക്‌ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്കു രക്‌ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല.

കർത്താവിന്റെ വചനം.

പ്രതിവചന സങ്കീർത്തനം

പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നു (അല്ലെങ്കിൽ: അല്ലേലൂയാ!).

കർത്താവിനു കൃതജ്‌ഞത അർപ്പിക്കുവിൻ; അവിടന്നു നല്ലവനാണ്; അവിടത്തെ കാരുണ്യം എന്നേക്കും നിലനില്ക്കുന്നു. അവിടത്തെ കാരുണ്യം ശാശ്വതമാണെന്ന് ഇസ്രായേൽ പറയട്ടെ! അവിടത്തെ കാരുണ്യം ശാശ്വതമാണെന്ന് കർത്താവിന്റെ ഭക്തൻമാർ പറയട്ടെ!

പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നു.

പണിക്കാർ ഉപേക്‌ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നു. ഇതു കർത്താവിന്റെ പ്രവൃത്തിയാണ്; ഇതു നമ്മുടെ ദൃഷ്ടിയിൽ വിസ്മ‌യാവഹമായിരിക്കുന്നു. കർത്താവ് ഒരുക്കിയ ദിവസമാണിന്ന്. ഇന്നു സന്തോഷിച്ചുല്ലസിക്കാം.

പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നു

കർത്താവേ, ഞങ്ങൾ അങ്ങയോട് അപേക്‌ഷിക്കുന്നു. ഞങ്ങളെ രക്‌ഷിക്കണമേ! കർത്താവേ, ഞങ്ങൾ അങ്ങയോട് അപേക്ഷിക്കുന്നു. ഞങ്ങൾക്കു വിജയംനല്‌കണമേ! കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ; ഞങ്ങൾ കർത്താവിൻെറ ആലയത്തിൽ നിന്നു നിങ്ങളെ ആശീർവദിക്കും. കർത്താവാണു ദൈവം; അവിടന്നാണു നമുക്കു പ്രകാശം നല്കിയത്.

പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നു

അല്ലേലൂയാ !

അല്ലേലൂയാ! (സങ്കീ 118 : 24). കർത്താവ് ഒരുക്കിയ ദിവസമാണിന്ന്; ഇന്നു സന്തോഷിച്ചുല്ലസിക്കാം. – അല്ലേലൂയാ
സുവിശേഷം

യോഹന്നാൻ്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(യേശു വന്ന് അപ്പമെടുത്ത് അവർക്കു കൊടുത്തു. അതുപോലെതന്നെ മത്‌സ്യവും)

അക്കാലത്ത്, യേശു തിബേരിയാസ് കടൽത്തീരത്തുവച്ച് ശിഷ്യൻമാർക്കു വീണ്ടും തന്നെത്തന്നെ വെളിപ്പെടുത്തി, അവൻ വെളിപ്പെടുത്തിയത് ഇപ്രകാരമാണ്: ശിമയോൻ പത്രോസ്, ദിദി മോസ് എന്നു വിളിക്കപ്പെടുന്ന തോമസ്, ഗലീലിയിലെ കാനാ യിൽനിന്നുള്ള നഥാനയേൽ, സെബദിയുടെ പുത്രൻമാർ എന്നി വരും വേറെ രണ്ടു ശിഷ്യൻമാരും ഒരുമിച്ചിരിക്കുകയായിരുന്നു. ശിമയോൻ പത്രോസ് പറഞ്ഞു: ഞാൻ മീൻപിടിക്കാൻ പോകുകയാണ്. അവർ പറഞ്ഞു: ഞങ്ങളും നിന്നോടുകൂടെ വരുന്നു. അവർ പോയി വള്ളത്തിൽ കയറി. എന്നാൽ, ആ രാത്രിയിൽ അവർക്ക് ഒന്നും കിട്ടിയില്ല.

ഉഷസ്‌സായപ്പോൾ യേശു കടല്ക്കരയിൽ വന്നു നിന്നു. എന്നാൽ, അതു യേശുവാണെന്ന് ശിഷ്യൻമാർ അറിഞ്ഞില്ല. യേശു അവരോടു ചോദിച്ചു: കുഞ്ഞുങ്ങളേ, നിങ്ങളുടെ അടുക്കൽ മീൻ വല്ലതുമുണ്ടോ? ഇല്ല എന്ന് അവർ ഉത്തരം പറഞ്ഞു. അവൻ പറഞ്ഞു: വള്ളത്തിൻറെ വലത്തുവശത്തു വലയിടുക. അപ്പോൾ നിങ്ങൾക്കു കിട്ടും. അവർ വലയിട്ടു. അപ്പോൾ വലയിലകപ്പെട്ട മത്സ്യത്തിന്റെ ആധിക്യം നിമിത്തം, അതു വലിച്ചുകയറ്റാൻ അവർക്കു കഴിഞ്ഞില്ല. യേശു സ്നേഹിച്ചിരുന്ന ആ ശിഷ്യൻ പത്രോസിനോടു പറഞ്ഞു: അതു കർത്താവാണ്. അതു കർത്താവാണെന്നുകേട്ടപ്പോൾ ശിമയോൻ പത്രോസ് താൻ നഗ്‌നനായിരുന്നതുകൊണ്ടു പുറങ്കുപ്പായം എടുത്തു ധരിച്ച് കടലിലേക്കു ചാടി.

എന്നാൽ, മറ്റു ശിഷ്യൻമാർ മീൻ നിറഞ്ഞവലയും വലിച്ചുകൊണ്ട് വള്ളത്തിൽത്തന്നെ വന്നു. അവർ കരയിൽനിന്ന് ഏകദേശം ഇരു നൂറു മുഴത്തിലധികം അകലെയല്ലായിരുന്നു. കരയ്ക്കിറങ്ങിയപ്പോൾ തീകൂട്ടിയിരിക്കുന്നതും അതിൽ മീൻവച്ചിരിക്കുന്നതും അപ്പവും അവർ കണ്ടു. യേശു പറഞ്ഞു: നിങ്ങൾ ഇപ്പോൾ പിടിച്ച മത്സ്യത്തിൽ കുറെ കൊണ്ടുവരുവിൻ. ഉടനേ ശിമയോൻ പത്രോസ് വള്ളത്തിൽ കയറി വലിയ മത്സ്യങ്ങൾകൊണ്ടു നിറഞ്ഞ വല വലിച്ചു കരയ്ക്കു കയറ്റി. അതിൽ നൂറ്റിയമ്പത്തിമൂന്നു മത്സ്യങ്ങളുണ്ടായിരുന്നു. ഇത്രയധികം ഉണ്ടായിരുന്നിട്ടും വല കീറിയില്ല. യേശു പറഞ്ഞു: വന്നു പ്രാതൽ കഴിക്കുവിൻ, ശിഷ്യൻമാരിലാരും അവനോട് നീ ആരാണ് എന്നു ചോദിക്കാൻ മുതിർന്നില്ല; അതു കർത്താവാണെന്ന് അവർ അറിഞ്ഞിരുന്നു. യേശു വന്ന് അപ്പമെടുത്ത് അവർക്കു കൊടുത്തു; അതുപോലെതന്നെ മത്സ്യവും. യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടശേഷം ശിഷ്യൻമാർക്കു പ്രത്യക്‌ഷപ്പെടുന്നത് ഇതു മൂന്നാം പ്രാവശ്യമാണ്.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.