ശശികല ഗ്രേസിയസ്
നെല്ലിമൂട്: നെല്ലിമൂട് ദിവ്യകാരുണ്യ ദൈവാലയത്തിലെ KLCWA അംഗങ്ങൾ 14 പള്ളികൾ സന്ദർശിച്ച് കുരിശിന്റവഴി പ്രാർത്ഥന നടത്തി. മാർച്ച് 28 ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് പ്രാരംഭ പ്രാർത്ഥനയോടെ നെല്ലിമൂട് ദിവ്യകാരുണ്യ പള്ളിയിൽ നിന്നുമാണു ആരംഭിച്ചത്.
നിത്യസഹായമതാ മലങ്കര പള്ളി, കാഞ്ഞിരംകുളം സെന്റ് ഫ്രാൻസിസ് അസിസ്സി, വേളാങ്കണ്ണി മാതാ പള്ളി നമ്പ്യാതി, സെന്റ് ജോസഫ് പള്ളി പൂവ്വാർ, സെന്റ് ആന്ധ്രൂസ് പള്ളി കരുംകുളം, സെന്റ് നിക്കൊളസ് പള്ളി പുതിയതുറ, ലൂർദ് മാതാ ദൈവലയം ലൂർദിപുരം, സെന്റ് ജേക്കബ് പള്ളി പുല്ലുവിള, കൊച്ചുതുറ സെന്റ് പീറ്റർ പള്ളി, സെന്റ് ജോസഫ് പള്ളി അടിമലത്തുറ, ക്രിസ്തു രാജ പള്ളി ആഴക്കുളം, കണ്ണാന്തുറ സെന്റ് പീറ്റേഴ്‌സ് പള്ളികൾ സന്ദർശിച്ചു വെട്ടുകാട് ക്രിസ്തുരാജാ പള്ളിയിൽ സമാപിച്ചു.
ഇടവകയിലെ 40 ലധികം വിശ്വാസികൾ കുരിശിന്റെ വഴി തീർത്ഥാടന യാത്രയിൽ ഭക്തിയോടെ പങ്കുചേർന്നു.




