Forane

ദൈവവിളി കമ്മിഷൻ ഫൊറോന വാർഷികം സംഘടിപ്പിച്ചു

സജികുമാർ

പാറശ്ശാല: പാറശ്ശാല ഫെറോനയിൽ ദൈവവിളി കമ്മിഷന്റെ നേതൃത്വത്തിൽ ഫൊറോന വാർഷികം സംഘടിപ്പിച്ചു. മാർച്ച് 21 ശനിയാഴ്ച പരിശുദ്ധ കർമ്മല മാതാ പള്ളിയിൽ നടന്ന വാർഷികം വൈദിക-സന്യസ്ത ശുശ്രൂഷ രൂപത ഡയറക്ടർ ഫാ. അനിൽകുമാർ എസ്.എം. ഉത്‌ഘാടനം ചെയ്തു.

ഫൊറോന വികാരി ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ദൈവവിളി കമ്മിഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. വിവിൻ അനുഗ്രഹപ്രഭാഷണം നടത്തി. ഫൊറോന വൈദിക സമിതി സെക്രട്ടറി ഫാ.ജോബിൻ പോൾ, സിസ്റ്റർ ക്രിസ്റ്റിറ്റ, ദൈവവിളി കമ്മിഷൻ പ്രമോട്ടർമാരുടെ പ്രതിനിധി മേരി വാസന്തി, കുട്ടികളുടെ പ്രതിനിധി ഏയ്ഞ്ചൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഫൊറോനയിലെ വിവിധ ഇടവകളിൽ നിന്നും 203 കുട്ടികളും 38 അനിമേറ്റർമാരും പങ്കെടുത്തു. ഫൊറോന അനിമേറ്റർ സജികുമാർ വി.എൽ. സ്വാഗതവും മരിയാപുരം ദൈവവിളി കമ്മിഷൻ സെക്രട്ടറി അനു നന്ദിയും ആശംസിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.