Ministry

ഭിന്നശേഷി പുനരധിവാസ പദ്ധതിയുടെ വാർഷികാഘോഷം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി യുടെ നേതൃത്വത്തിൽ സാമൂഹ്യാധിഷ്ഠിത ഭിന്നശേഷി പുനരധിവാസ പദ്ധതിയുടെ ഇരുപത്തിമൂന്നാം വാർഷികാഘോഷം “നിനവ് 2026” എന്ന പേരിൽ സംഘടിപ്പിച്ചു. ഫെബ്രുവരി 08 ഞായറാഴ്ച ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ നടന്ന പരിപാടി നെയ്യാറ്റിൻകര നിയോജകമണ്ഡലം എം.എൽ.എ. കെ. ആൻസലൻ ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡന്റ് തങ്കമണി അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ.ഡോ. ക്രിസ്തുദാസ് തോംസൻ അനുഗ്രഹ പ്രഭാഷണവും NIDS ഡയറക്ടർ ഫാ. ക്രിസ്റ്റഫർ യശയ്യ ആമുഖ സന്ദേശവും നൽകി. പാറശാല ബ്ലോക്ക് പ്രസിഡൻ്റ് ഉഷകുമാരി മുഖ്യസന്ദേശവും നിഡ്സ് കമ്മീഷൻ സെക്രട്ടറി ഫാ.ഡെന്നിസ് മണ്ണൂർ, വത്സല ബാബു, പ്രോജക്ട് ഓഫീസർ മൈക്കിൾ, മേഖല ആനിമേറ്റർ ബീനകുമാരി,അനിൽ, അസോസിയേഷൻ സെക്രട്ടറി സൗമ്യ പി.റ്റി., അസോസിയേഷൻ അംഗം ഫ്രാൻസിസ് എന്നിവരും സംസാരിച്ചു.

വിദ്യാഭ്യാസ ധനസഹായ പദ്ധതി, ചികിത്സാ ധനസഹായ പദ്ധതി, പ്രദർശന വിപണന മേള, മുറ്റത്തൊരാട് പദ്ധതി, പശുക്കുട്ടി വിതരണ പദ്ധതി, ഭവനത്തിന് 5 കിലോ അരി വിതരണ പദ്ധതി, എസ് എസ് എൽ സി – പ്ലസ് ടു വിജയികൾക്ക് അവാർഡ് വിതരണം, കലാകായിക മത്സര വിജയികൾക്ക് സമ്മാനവിതരണം എന്നിവയും ഉണ്ടായിരുന്നു.

സംഘാംഗങ്ങളുടെ വിവിധ കലാപരിപാടികൾ ആഘോഷത്തെ വർണാഭകരമാക്കി. സി.ബി. ആർ. കോ- ഓഡിനേറ്റർ ശശികുമാർ, ജയരാജ്, ടീച്ചർ സോന, കവിത എന്നിവർ നേതൃത്വം നൽകി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.