ഒന്നാം വായന
ദാനിയേൽ പ്രവാചകൻ്റെ പുസ്തകത്തിൽനിന്ന് (7 : 2-14)
(ഇതാ, വാനമേഘങ്ങളോടുകൂടെ മനുഷ്യപുത്രനെപ്പോലെ ഒരുവൻ വരുന്നു)
അക്കാലത്ത്, ദാനിയേൽ പറഞ്ഞു: ആകാശത്തിലെ നാലു കാറ്റുകളും മഹാസമുദ്രത്തെ ഇളക്കിമറിക്കുന്നത് നിശാദർശന ത്തിൽ ഞാൻ കണ്ടു. നാലു വലിയ മൃഗങ്ങൾ കടലിൽനിന്നു കയറിവന്നു. അവ വിഭിന്നങ്ങളായിരുന്നു. സിംഹത്തെപ്പോലെ ആയിരുന്നു ആദ്യത്തേത്. അതിനു കഴുകൻ്റെ ചിറകുകളുണ്ടാ യിരുന്നു. ഞാൻ അതിനെ വീക്ഷിച്ചുകൊണ്ടിരിക്കേ, അതിന്റെ ചിറകുകൾ പറിച്ചെടുക്കപ്പെട്ടു. അതിനെ നിലത്തുനിന്നു പൊക്കി മനുഷ്യനെപ്പോലെ ഇരുകാലിൽ നിർത്തി. മനുഷ്യൻ മനസ്സും അതിനു നല്കപ്പെട്ടു. ഇതാ, രണ്ടാമത്, കരടിയെപ്പോലെ മറ്റൊരു മൃഗം. അതിന്റെ ഒരു വശം ഉയർത്തപ്പെട്ടു; അതു മൂന്നു വാരിയെല്ലുകൾ കടിച്ചുപിടിച്ചിരുന്നു. അതിനോടു പറഞ്ഞു: ഇഷ്ടം പോലെ മാംസം തിന്നുകൊള്ളുക. അതിനുശേഷം, ഞാൻ നോ ക്കിയപ്പോൾ, ഇതാ, മുതുകത്തു പക്ഷിയുടെ നാലു ചിറകുക ളുള്ള, പുള്ളിപ്പുലിയെപ്പോലെ മറ്റൊരു മൃഗം; അതിനു നാലു തലകളുണ്ടായിരുന്നു; ആധിപത്യം അതിനു നല്കപ്പെട്ടു. ഇതി നുശേഷം നിശാദർശനത്തിൽ, ഇതാ, ഘോരനും ഭയങ്കരനും അ തിശക്തനുമായ നാലാമത്തെ മൃഗം; അതിനു വലിയ ഉരുക്കു പ ല്ലുകളുണ്ടായിരുന്നു; അതു വിഴുങ്ങുകയും കഷണം കഷണമാ യി തകർക്കുകയും മിച്ചമുള്ളതു കാലുകൊണ്ട് ചവിട്ടിയരയ്ക്കു കയും ചെയ്തു. മുൻപേ വന്ന മൃഗങ്ങളിൽ നിന്നെല്ലാം വ്യത്യസ്തനായിരുന്ന അതിന് പത്തു കൊമ്പുകളുണ്ടായിരുന്നു. ഞാൻ കൊമ്പുകൾ നോക്കിക്കൊണ്ടിരിക്കുമ്പോൾ ഇതാ, മറ്റൊരു ചെ റിയ കൊമ്പ് അവയുടെ ഇടയിൽ മുളച്ചുവരുന്നു! അതിൻെറ വര വോടെ ആദ്യത്തേതിൽ മൂന്നെണ്ണം വേരോടെ പിഴുതുമാറ്റപ്പെട്ടു; ഇതാ, ഈ കൊമ്പിൽ മനുഷ്യന്റേറതുപോലുള്ള കണ്ണുകളും വൻപുപറയുന്ന ഒരു വായും.
ഞാൻ നോക്കിക്കൊണ്ടിരിക്കേ, സിംഹാസനങ്ങൾ നിരത്തി, പുരാതനനായവൻ ഉപവിഷ്ടനായി. അവന്റെ വസ്ത്രം മഞ്ഞു പോലെ ധവളം; തലമുടി, നിർമലമായ ആട്ടിൻരോമം പോലെ! തീജ്ജ്വാലകളായിരുന്നു അവൻ്റെ സിംഹാസനം; അതിൻറെ ചക്രങ്ങൾ കത്തിക്കാളുന്ന അഗ്നി. അവന്റെ മുൻപിൽനിന്ന് അഗ്നി പ്രവാഹം പുറപ്പെട്ടു. ആയിരമായിരംപേർ അവനെ സേവിച്ചു; പതിനായിരംപതിനായിരംപേർ അവന്റെ മുൻപിൽനിന്നു. ന്യാ യാധിപസഭ ന്യായവിധിക്ക് ഉപവിഷ്ടമായി. ഗ്രന്ഥങ്ങൾ തുറ ക്കപ്പെട്ടു. കൊമ്പിൻറെ വൻപുപറച്ചിൽ കേട്ടു ഞാൻ നോക്കി. ഞാൻ നോക്കിക്കൊണ്ടിരിക്കേ, ആ മൃഗം കൊല്ലപ്പെട്ടു; അതിന്റെ ശരീരം നശിപ്പിക്കപ്പെട്ടു; അഗ്നിയിൽ ദഹിപ്പിക്കാൻ അതു വിട്ടുകൊടുക്കപ്പെടുകയും ചെയ്തു. മറ്റു മൃഗങ്ങളുടെ ആധിപത്യം എടുത്തുമാറ്റപ്പെട്ടു; എന്നാൽ, അവയുടെ ആയുസ്സ് ഒരു കാലത്തേക്കും ഒരു സമയത്തേക്കും നീണ്ടുനിന്നു. നിശാദർശന ത്തിൽ ഞാൻ കണ്ടു, ഇതാ, വാനമേഘങ്ങളോടുകൂടെ മനുഷ്യ പുത്രനെപ്പോലെ ഒരുവൻ വരുന്നു. അവനെ പുരാതനനായവ ൻറെ മുൻപിൽ ആനയിച്ചു. എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് ആധിപത്യവും മഹത്ത്വവും രാജത്വവും അവനു നല്കി. അവന്റെ ആധിപത്യം ശാശ്വതമാണ്; അത് ഒരിക്കലും ഇല്ലാതാവുകയില്ല. അവന്റെ രാജത്വം അനശ്വരമാണ്.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (ദാനി 3: 53-54, 55-56, 57-59)
കർത്താവിനെ വാഴ്ത്തുവിൻ, എന്നേക്കും അവിടത്തെ പാടിപ്പുകഴ്ത്തുവിൻ.
മലകളേ, കുന്നുകളേ, കർത്താവിനെ വാഴ്ത്തുവിൻ; ഭൂമിയിൽ വളരുന്ന സമസ്ത വസ്തുക്കളും കർത്താവിനെ വാഴ്ത്തുവിൻ; എന്നേക്കും അവിടത്തെ പാടിപ്പുകഴ്ത്തുവിൻ.
കർത്താവിനെ വാഴ്ത്തുവിൻ, എന്നേക്കും അവിടത്തെ പാടിപ്പുകഴ്ത്തുവിൻ.
ഉറവകളേ, കർത്താവിനെ വാഴ്ത്തുവിൻ; സമുദ്രങ്ങളേ, നദികളേ കർത്താവിനെ വാഴ്ത്തുവിൻ; എന്നേക്കും അവിടത്തെ പാടി പ്പുകഴ്ത്തുവിൻ.
കർത്താവിനെ വാഴ്ത്തുവിൻ, എന്നേക്കും അവിടത്തെ പാടിപ്പുകഴ്ത്തുവിൻ.
തിമിംഗിലങ്ങളേ, ജലജീവികളേ കർത്താവിനെ വാഴ്ത്തുവിൻ; ആകാശപ്പറവകളേ കർത്താവിനെ വാഴ്ത്തുവിൻ; വന്യമൃഗങ്ങളേ, വളർത്തുമൃഗങ്ങളേ കർത്താവിനെ വാഴ്ത്തുവിൻ, എന്നേക്കും അവിടത്തെ പാടിപ്പുകഴ്ത്തുവിൻ.
കർത്താവിനെ വാഴ്ത്തുവിൻ, എന്നേക്കും അവിടത്തെ പാടിപ്പുകഴ്ത്തുവിൻ.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (ലൂക്കാ 21 : 28)
അല്ലേലൂയാ!
അല്ലേലൂയാ! നിങ്ങൾ ശിരസ്സുയർത്തി നില്ക്കുവിൻ, എന്തെന്നാൽ, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (21:29-33)
(ഇക്കാര്യങ്ങൾ സംഭവിക്കുന്നതു കാണുമ്പോൾ, ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു മനസ്സിലാക്കിക്കൊള്ളുവിൻ)
അക്കാലത്ത്, യേശു ശിഷ്യൻമാരോട് ഒരു ഉപമ പറഞ്ഞു: അത്തിമരത്തെയും മറ്റു മരങ്ങളെയും നോക്കുവിൻ. അവ തളിർക്കുമ്പോൾ വേനല്ക്കാലം അടുത്തിരിക്കുന്നു എന്നു നിങ്ങൾ അ റിയുന്നു. അതുപോലെ, ഇക്കാര്യങ്ങൾ സംഭവിക്കുന്നതു കാണു മ്പോൾ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു മനസ്സിലാക്കിക്കൊള്ളുവിൻ. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല. ആകാശവും ഭൂമിയും കടന്നുപോകും. എന്നാൽ, എന്റെ വാക്കുകൾ കടന്നുപോവുകയില്ല.




