ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത് നെയ്യാറ്റിൻകര രൂപത
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: ചങ്ങനാശ്ശേരിയിൽ നടന്ന ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത് നെയ്യാറ്റിൻകര രൂപത. ഫെബ്രുവരി 13,14 തീയതികളിൽ ചങ്ങനാശ്ശേരിയിൽ നടന്ന സമ്മേളനം പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ എംഎൽഎ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിന് അധ്യാപകരുടെ നിയമന അംഗീകാരം, ഭിന്നശേഷി സംവരണം ഉൾപ്പെടെയുള്ള പ്രതിസന്ധികളിൽ ദൗർഭാഗ്യകരമാണെന്ന് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാൻ മാർ. തറയിൽ പിതാവ് ആമുഖ സന്ദേശത്തിൽ പറഞ്ഞു. കെ സി ബി സി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ റൈറ്റ് റവ.ഡോ ആന്റണി മുല്ലശ്ശേരി, കെ സി ബി സി വൈസ് […]











