Diocese

സിവിൽ സർവീസ് പരീക്ഷയിൽ നെയ്യാറ്റിൻകര രൂപതയ്ക്ക് അഭിമാനം

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: സിവിൽ സർവീസ് പരീക്ഷയിൽ അഭിമാന നേട്ടം കൈവരിച്ച് നെയ്യാറ്റിൻകര രൂപതയിൽ നിന്ന് രണ്ട് വിദ്യാർഥികൾ. 57-)0 റാങ്ക് കരസ്ഥമാക്കിയ ശ്രീജ ജെ. എസ്. അമ്മാനിമല ഇടവകാംഗവും 699-)0 റാങ്ക് നേടിയ നിധിൻ ആർ.എച്ച്. ആനപ്പാറ ഇടവകാംഗവുമാണ്.

സിവിൽ സർവീസ് പരീക്ഷയിൽ ആദ്യശ്രമത്തിൽ തന്നെ 57-ആം റാങ്ക് നേടിയ ശ്രീജ ജെ.എസ്. ബാലരാമപുരം ഫൊറോനായിലെ അമ്മാനിമല ഇടവകയിൽ നരവാംമൂട് സ്വദേശിനിയാണ്. നെല്ലിമൂട് ന്യൂ ഹയർ സെക്കണ്ടറി സ്കൂൾ, പട്ടം സെന്റ് മേരീസ്, മദ്രാസ് ക്രിസ്ത്യൻ കോളജ് എന്നിവിടങ്ങളിലാണ് പഠനങ്ങൾ പൂർത്തീകരിച്ചത്. ഇന്ത്യൻ ഫോറിൻ സർവീസ് (IFS) ആണ് ലക്ഷ്യം. ജയകുമാർ – ഷീജ കുമാരി ദമ്പതികളാണ് മാതാപിതാക്കൾ. ശ്രീജയെക്കാൾ വലിയ സന്തോഷത്തിലാണ് കൂലിപ്പണിക്കാരനായ അച്ഛനും അമ്മയും.

വെള്ളറട മലയോര പ്രദേശത്തിന് അഭിമാനമായി സിവിൽ സർവീസ് പരീക്ഷയിൽ 699-ആം റാങ്ക് നേടിയ നിധിൻ ആർ.എച്ച്. ഉണ്ടൻകോട് ഫൊറോനായിൽ ആനപ്പാറ ഇടവകയിൽ വെള്ളറട സ്വദേശിയാണ്. ഐസറിൽ നിന്നും ഫിസിക്സിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം കേന്ദ്ര സർവ്വീസിൽ കൗൺസിൽ ഓഫ് സയന്റിഫിക് ഇൻഡസ്ട്രീയൽ റിസർച്ചിൽ (സി.എസ്.ഐ.ആർ) നാഷണൽ എയ്റോ സ്പൈസ് ലാബിൽ (നാൽ) സെക്ഷൻ ഓഫീസറായി ബാംഗ്ളൂരിൽ പ്രവർത്തിച്ചുവരുന്നു. റിട്ടയേർഡ് ഫാർമസിസ്റ്റ് ടി.ജി.രാജേന്ദ്രന്റെയും റിട്ടയേർഡ് സെക്രട്ടേറിയറ്റ് കംപ്യൂട്ടർ അസിസ്റ്റന്റ് ഡി.ഹെലന്റെയും മകനാണ്.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.