സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: ആലുവ കാർമ്മൽഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയുടെ “റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കർമ്മലഗിരി ഫോർ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ആൻഡ് പാസ്റ്ററൽ ഫോർമേഷന്റെ” നേതൃത്വത്തിൽ ഓൺലൈൻ ബൈബിൾ പഠനക്ലാസ് സംഘടിപ്പിക്കുന്നു. 2026 ജൂലൈ 9 മുതൽ 2027 ഡിസംബർ വരെയാണ് ക്ലാസുകൾ നടക്കുന്നത്. എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരം 6.30 മുതൽ 8 മണിവരെ നടക്കുന്ന ക്ലാസുകൾ പ്രമുഖരായ ബൈബിൾ പണ്ഢിതന്മാർ നേതൃത്വം നൽകുന്നു.
പഞ്ചഗ്രന്ഥിയിലെ കുടുംബങ്ങൾ, പഴയനിയമ ചരിത്രപുസ്തകത്തിലെ കുടുംബങ്ങൾ, പ്രവാചകഗ്രന്ഥങ്ങളിലെ കുടുംബങ്ങൾ, സമവീക്ഷണ സുവിശേഷത്തിലെ കുടുംബങ്ങൾ, ലൂക്ക സുവിശേഷത്തിലെയും അപ്പോസ്തോല പ്രവർത്തനങ്ങളിലെയും കുടുംബങ്ങൾ, പൗലോസ് അപ്പോസ്തോലന്റെ ലേഖനത്തിലെ കുടുംബങ്ങൾ തുടങ്ങി ബൈബിളിലെ കുടുംബങ്ങളെ പ്രമേയമാക്കിയാണ് ബൈബിൾ പഠന ക്ലാസ് നടത്തുന്നത്.
റവ.ഡോ.ജേക്കബ് പ്രസാദ്, റവ.ഡോ.മരിയ മൈക്കിൾ ഫെലിക്സ്, റവ.ഡോ.ജോഷി മയ്യാറ്റിൻ, റവ.ഡോ.പ്രിൻസ് പുത്തൻചക്കാലക്കൽ, റവ.ഡോ.ജോർജ് സബി ആലുപറമ്പിൽ, റവ.ഡോ.ജിയോമേരി സി.റ്റി.സി. തുടങ്ങിയവരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.
രജിസ്‌ട്രേഷനും മറ്റു വിവരങ്ങൾക്കും 9188773880, 8301867499 എന്നീ നമ്പരുകളിലേതെങ്കിലും ബന്ധപ്പെടുക.



