സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പ്രഥമ മെത്രാൻ റൈറ്റ് റവ.ഡോ. വിൻസെന്റ് സാമുവൽ പിതാവിന്റെ 29 -മാത് മെത്രാഭിഷേക വാർഷികാഘോഷം നവംബർ 01 ശനിയാഴ്ച നെയ്യാറ്റിൻകര ബിഷപ്‌സ് ഹൌസിൽ നടന്നു. രാവിലെ 10.30 ന് നടത്തിയ ദിവ്യബലിയിൽ ബിഷപ്പ് എമിരിത്തൂസ് ഡോ. വിൻസെന്റ് സാമുവൽ പിതാവ് മുഖ്യകാർമ്മികനായി. രൂപതാധ്യക്ഷൻ ഡോ. ഡി. സെൽവരാജൻ ദാസൻ വചന പ്രഘോഷണം നടത്തി. മുൻ വികാരി ജനറൽ ജി. ക്രിസ്തുദാസ്, വികാരി ജനറൽ മോൺ. ക്രിസ്തുദാസ് തോംസൺ, മോൺ. ജോസ് റാഫേൽ, മോൺ. വി. പി. ജോസ്, മോൺ. ജോണി കെ.ലോറൻസ് എന്നിവർ സഹകാർമ്മികരായി.
ദിവ്യബലിയെ തുടർന്ന് നടത്തിയ അനുമോദനയോഗത്തിൽ നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ ക്ലർജി ആൻഡ് റിലീജിയസ് ഡയറക്ടർ ഫാ. അനിൽ കുമാർ എസ്.എം, മാറനല്ലൂർ കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ ഗിൽബെർട്ട മേരി, അല്മയരുടെ പ്രധിനിധി ലിയോൺ, എന്നിവർ പിതാവിന് ആശംസകൾ നേർന്നു സംസാരിച്ചു. മോൺ. ജി ക്രിസ്തുദാസ്, ബിഷപ്പ് ഡി. സെൽവരാജൻ ദാസൻ എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു.




