സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: മുള്ളുവിള സഹവികാരിയായ ഫാ. യേശുദാസിന്റെ പിതാവ് പ്രകാശ് റസീൻ നിര്യാതനായി, 75 വയസായിരുന്നു. വാർധക്യസഹജമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു അദ്ദേഹം.
മൃതസംസ്കാര കർമ്മം നാളെ (04-11-2025) ചൊവാഴ്ച്ച വൈകുന്നേരം 3 മണിക്ക് വലിയതുറ സെന്റ് ആന്റണീസ് ദൈവാലയത്തിൽ നടക്കും. നാളെ ഉച്ചകഴിഞ്ഞു 2.30 വരെ ഭൗതീക ശരീരം ഭവനത്തിൽ ഉണ്ടായിരിക്കും.
നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ അഭിവന്ദ്യ സെൽവരാജൻ പിതാവും വികാരി ജനറൽ മോൺ.ക്രിസ്തുദാസ് തോംസണും രൂപതയുടെ ആദരാഞ്ജലികൾ അർപ്പിച്ചു.




