ഫ്രാൻസി അലോഷ്യസ്
ചുള്ളിമാനൂർ: ചുള്ളിമാനൂർ ഫെറോനയുടെ രണ്ടാം ഘട്ടം അധ്യാപക സംഗമം ഒക്‌ടോബർ 01 ബുധനാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ 5 മണിവരെ വരെ ഫൊറോന പള്ളിയിൽ വച്ചു നടന്നു. ഫെറോന അജപാലന ഡയറക്ടർ ഫാ.സതീഷ് ആർ. വർഗീസ് യോഗത്തിൽ അധ്യക്ഷനായിരുന്നു.
ഫെറോന വികാരി റവ. ഡോ. ബിനു റ്റി. ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ “Catechetical Research Methodology” എന്ന വിഷയത്തിൽ സതീഷച്ചൻ ക്ലാസെടുക്കുകയും ടീച്ചിംഗ് നോട്ട് തയ്യാറാക്കലിൽ workshop നടത്തുകയും ചെയ്തു. 125 ഓളം അധ്യാപകർ പങ്കെടുത്തു.
ഫെറോന സെക്രട്ടറി ഡോ. അനൂപ് സ്വാഗതവും ചുള്ളിമാനൂർ യൂണിറ്റ് പ്രധാനാധ്യാപിക മേരി റോസ് നന്ദിയും പറഞ്ഞു.




