സ്വന്തം ലേഖകൻ
.നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ കത്തീഡ്രൽ പള്ളിയായ അമലോത്ഭവമാതാ കത്തീഡ്രൽ പള്ളിയിൽ മോഷണം നടത്തിയ യുവാവിനെ കേരള പോലീസ് പിടികൂടി. ഇന്നലെ (ഒക്ടോബർ 16) കൊല്ലത്തുനിന്നാണു പ്രതിയെ പിടികൂടിയത്.
വിശദമായ തെളിവെടുപ്പിനായി പ്രതിയെ കത്തീഡ്രൽ പള്ളിയിൽ കൊണ്ടുവന്നു. തമിഴ്നാട് ചെന്നൈ സ്വദേശിയായ 29 വയസുള്ള ഡാനിയേൽ മത്യാസാണു മോഷണം നടത്തിയത്.
കേരള പോലീസ് നടത്തിയ അന്വേഷണത്തെയും പ്രതിയെ പിടികൂടിയതിനെയും കത്തീഡ്രൽ ഇടവക കൗൺസിൽ അഭിനന്ദിക്കുകയും പോലീസ് ഉദ്യോഗസ്ഥർക്ക് നന്ദി അറിയിക്കുകയും ചെയ്തു.
സെപ്തംബർ 22 തിങ്കളാഴ്ച രാവിലെ 11 മണി സമയത്തായിരുന്നു കത്തീഡ്രലിൽ മോഷണം നടന്നത്.




