പേയാട് സെന്റ് ജൂഡ് പള്ളിയിൽ ഇടവക തിരുനാളിന് കൊടിയേറി
റിനു എസ്. ജസ്റ്റസ് പേയാട്: പെരുകാവ് സെൻ്റ് ജൂഡ് നഗർ സെൻ്റ് ജൂഡ് പള്ളിയിൽ വിശുദ്ധ യൂദാ തദേവൂസിൻ്റെ തിരുനാളിന് കൊടിയേറി. ഒക്ടോബർ 26 രാവിലെ 9.30 ന് ഇടവക വികാരി റവ. ഡോ. ജസ്റ്റിൻ ഡൊമനിക് തിരുനാൾ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. തുടർന്ന് നടന്ന ആഘോഷമായ സമൂഹ ദിവ്യബലിയിൽ നെയ്യാറ്റിൻകര ലത്തീൻ രൂപത മുൻ വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ. അനു സി. കലിസ്റ്റസ് വചന സന്ദേശം നൽകി. ഇടവക […]











