തിരുപിറവികാലം ഡിസംബർ 31 വചനവായന
ഡിസംബർ 31 ബുധൻ ഒന്നാം വായന വി. യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (പരിശുദ്ധനായവൻ നിങ്ങളെ അഭിഷേകംചെയ്തിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ?) കുഞ്ഞുങ്ങളേ, ഇത് അവസാനമണിക്കൂറാണ്. അന്തി ക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾത്തന്നെ അനേകം വ്യാജക്രിസ്തുമാർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് അവസാനമണിക്കൂറാണെന്ന് അതിൽനിന്നു നമുക്കറിയാം. അവർ നമ്മുടെ കൂട്ടത്തിൽ നിന്നാണു പുറത്തുപോയത്; അവർ നമുക്കുള്ളവരായിരുന്നില്ല. നമുക്കുള്ളവരായിരുന്നെങ്കിൽ നമ്മോടു കൂടെ നില്ക്കുമായിരുന്നു. എന്നാൽ, അവരാരും നമുക്കുള്ളവരല്ലെന്ന് ഇങ്ങനെ തെളിഞ്ഞിരിക്കുന്നു. പരിശുദ്‌ധനായവൻ നിങ്ങളെ അഭിഷേകം ചെയ്തിട്ടുണ്ടെന്നു നിങ്ങൾക്കറിയാമല്ലോ. നിങ്ങൾ സത്യം അറിയായ്‌കകൊണ്ടല്ല […]











