സിമി സെൽവിസ്റ്റർ
കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ സാമൂഹിക ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ഇടവകയിലെ മികച്ച കർഷകരെ ആദരിച്ചു. ഓഗസ്റ്റ് 16 ഞായറാഴ്ച രാവിലെ 7.30 ന് നടന്ന ദിവ്യബലിക്ക് ഇടവക വികാരി ഫാ. ജോയി സാബു മുഖ്യകാർമികനായി.
തുടർന്ന് മൂന്ന് വിഭാഗങ്ങളിലായി മികച്ച കർഷകരെ തെരഞ്ഞെടുത്ത് ഇടവക വികാരി പൊന്നാട അണിയിച്ച് ആദരിച്ചു. മികച്ച സമഗ്ര കർഷകയായി ശ്രീമതി.അൽഫോൻസാ, മികച്ച ക്ഷീരകർഷകയായി ശ്രീമതി സുജാത, ടെറസ്സിലെ കൃഷി കർഷകയായി ശ്രീമതി ആശ ശാന്തി എന്നിവർക്കാണ് ആദരവ് നൽകിയത്.



