എ.ആർ. ജോസ്
നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ സർവ്വീസിൽ നിന്ന് വിരമിച്ച സേനംഗങ്ങൾക്ക് ആദരവ് നല്കി. ഓഗസ്റ്റ് 23 ഞായറാഴ്ച നടന്ന ദിവ്യബലിയ്ക്ക് ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ മുഖ്യകർമികനായി.
ദിവ്യബലിയെ തുടർന്ന് പോലീസ്, മിലിറ്റിട്രി തുടങ്ങിയ സർവ്വീസിൽ സേവനം ചെയ്ത് വിരമിച്ച സേനാംഗങ്ങളെ ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ ആദരിച്ചു.
അൽമായ ശുശ്രൂഷ സമിതി സെക്രറട്ടറി ആർ. അനിൽ രാജ്, അൽമായ ശുശ്രൂഷ സമിതി അംഗങ്ങൾ, സേനാംഗങ്ങളുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ ദിനാചരണത്തിന് നേതൃത്വം നൽകി.



