ജോയി. സി വിതുര
ചുള്ളിമാനൂർ: ചുളളിമാനൂർ ഫൊറോന വിശ്വാസ പരിശീലന കമ്മീഷന്റെ നേതൃത്വത്തിൽ ഫൊറോന തല അധ്യാപകസംഗമം സംഘടിപ്പിച്ചു. ജൂലൈ 12 ഞായറാഴ്ച ഫൊറോന അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. അരുൺ രാജ് ഡി. പി. അധ്യക്ഷത വഹിച്ച സംഗമം ഫെറോന വികാരി ഡോ. ബിനു റ്റി. ഉദ്ഘാടനം ചെയ്തു.
രൂപത കത്തീഡ്രൽ സഹ വികാരി ഫാ. അനു. സി. പരിശീലന ക്ലാസ്സ് നയിച്ചു. യോഗത്തിൽ ബൈബിൾ കമ്മീഷൻ, രൂപത തല പരീക്ഷകളിൽ വിജയികളായവരെ ആദരിച്ചു. ഫൊറോന വിശ്വാസ പരിശീലന സെക്രട്ടറി ഡോ. അനൂപ് റിപ്പോർട്ട് അവതരിപ്പിച്ചു.
ഫൊറോനയിലെ വിവിധ ഇടവകളിൽ നിന്നായി 275 ൽ അധികം പരിശീലകർ പങ്കെടുത്ത യോഗത്തിന് ആൻസി എഡ്വിൻ സ്വാഗതവും രൂപത ആനിമേറ്റർ ഫ്രാൻസി അലോഷ്യസ് നന്ദിയും ആശംസിച്ചു.




