പുഷ്പലത
ഉദിയൻകുളങ്ങര: ഉദിയൻകുളങ്ങര സെന്റ് മേരീസ് പള്ളിയിൽ ദേശീയ പേപ്പർ ബാഗ് ദിനത്തോട് അനുബന്ധിച്ച് KLCWA യുടെ നേതൃത്വത്തിൽ പേപ്പർ ക്യാരിബാഗ് നിർമ്മാണപരിശീലനം സംഘടിപ്പിച്ചു. ജൂലൈ 12 ഞായറാഴ്ച ദിവ്യബലിക്ക് ശേഷം നടന്ന പരിശീലനത്തിൽ ആറയൂർ ഇടവക അംഗവും പാറശ്ശാല പഞ്ചായത്ത് കുളത്തൂർ ഡിവിഷൻ ബ്ലോക്ക് മെമ്പർ കൂടിയായ ശ്രീമതി പ്രവീണ ക്ലാസ് നയിച്ചു.
ഇടവകയിൽ എല്ലാ വർഷവും ജൂലൈ 12 ന് ലോക പേപ്പർ ബാഗ് ദിനാചരണം നടത്തിവരുന്നു. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പരിസ്ഥിതി സൗഹൃദവും പുനരുപയോഗിക്കാവുന്നതുമായ പേപ്പർ ബാഗുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും, പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനുമാണ് ഈ ദിനം ലക്ഷ്യമിടുന്നത്.
ഇടവക വികാരി ഫാ. രതീഷ് മാർക്കോസ്, മദർ സുപ്പീരിയർ സിസ്റ്റർ അരുണാ മേരി, ബി.സി.സി കോഡിനേറ്റർ ശ്രീ തങ്കൻ KLCWA പ്രസിഡന്റ് ശ്രീമതി പുഷ്പലത, വൈസ് പ്രസിഡന്റ് ശ്രീമതി അനിത പ്രിൻസ്, സെക്രട്ടറി ശ്രീമതി വെർജിൻ മേരി, ജോയിന്റ് സെക്രട്ടറി ശ്രീമതി ബീന, ട്രഷറർ ശ്രീ രാജം എന്നിവർ സന്നിഹിതരായിരുന്നു.




