അരുൺ രാജ്
നെയ്യാറ്റിൻകര: കെ.സി.വൈ.എം. നെയ്യാറ്റിൻകര ലത്തീൻ രൂപത സമിതിയുടെ നേതൃത്വത്തിൽ പ്രാർത്ഥനാദിനം ആചരിച്ചു. ജൂൺ 28 ഞായറാഴ്ച ചുള്ളിമാനൂർ തിരുഹൃദയ ഫൊറോന ദൈവാലയത്തിൽ നടന്ന പ്രാർത്ഥനാദിനം ചുള്ളിമാനൂർ ഫൊറോന വികാരിയും യൂണിറ്റ് ഡയറക്ടറുമായ റവ. ഡോ. ബിനു റ്റി. ഉദ്ഘാടനം ചെയ്തു.
നെയ്യാറ്റിൻകര രൂപത പ്രസിഡൻ്റ് ശ്രീ. അരുൺ രാജ് സി.എസ്. തിരുപുറം പതാക ഉയർത്തുകയും കെ.സി.വൈ.എം. ചുള്ളിമാനൂർ ഫൊറോന ഡയറക്ടർ ഫാ. ഫ്രാങ്ക്ലിൻ വിക്ടർ മുഖ്യ സന്ദേശവും നൽകി. തുടർന്ന് ഫാ. പ്രവീണിന്റെ നേതൃത്വത്തിൽ യുവജനങ്ങളുമായുള്ള ആത്മീയ സംഭാഷണവും ദിവ്യകാരുണ്യ ആരാധനയും നടന്നു.
രൂപത സമിതിയിൽ നിന്നും സെക്രട്ടറി ശ്രീ. ഡൊമിനിക് സാവിയോ പനവിള, ട്രഷറർ ശ്രീ. അഭിരഞ്ജ് ആലമുക്ക്, സംസ്ഥാന സെനറ്റ് അംഗങ്ങളായ ശ്രീ. ഷിബിൻ ജോസ് വാഴവിള, കുമാരി ആൻസി എം. കട്ടയ്ക്കോട്, സംസ്ഥാന സിൻഡിക്കേറ്റ് അംഗമായ ശ്രീ. സജിൻ വർഗീസ് കുരുതംകോട് എക്സ് ഒഫീഷ്യോ അംഗങ്ങളായ ശ്രീ. അനു ദാസ് സി. എൽ. പൊൻവിള, ശ്രീ. സജു ജെ. എസ്. പുത്തൻകട, ആനിമേറ്റർ ശ്രീ. മോഹൻ, രൂപത കൗൺസിലിംഗ് സെൽ അംഗം സിസ്റ്റർ റോമിയോ എന്നിവർ സന്നിഹിതരായിരുന്നു.
രൂപതയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 121-ൽ അധികം യുവജനങ്ങൾ പങ്കെടുത്തു. വൈകുന്നേരം 4.30 ന് നടന്ന ദിവ്യകാരുണ്യ ആരാധനയോടെ പ്രാർത്ഥനാദിനത്തിന് സമാപനമായി.




