സ്വന്തം ലേഖകൻ
വിഴവൂർ: പിതൃദിനത്തിൽ ആദരവ് നൽകി സെന്റ് ജെമ്മാ BCC യൂണിറ്റ് അംഗങ്ങൾ. ജൂൺ 21 ഞായറാഴ്ച നടന്ന BCC യോഗത്തിൽ യൂണിറ്റ് അംഗം ശ്രീ. രവീന്ദ്രനെ മക്കളായ വിഴവൂർ വാർഡ് മെമ്പർ ശ്രീമതി. ഷീജ രതീഷും സിനിമ സീരിയൽ ആർട്ടിസ്റ്റ് ശ്രീ. സജു പാർത്ഥസാരഥിയും ചേർന്ന് ആദരിച്ചു.
ശ്രീ. റെയ്നോൾഡ് ഫെർണാണ്ടസിന്റെ ഭവനത്തിൽ വച്ച് കൂടിയ BCC യോഗത്തിൽ യൂണിറ്റ് ലീഡർ ശ്രീ. സന്തോഷ് വിഴവൂർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് വാർഷികം ജൂൺ 28 ഞായറാഴ്ച നടത്തുവാനും അന്നേദിനം യൂണിറ്റിലെ എല്ലാ പിതാക്കന്മാരെയും മക്കളെക്കൊണ്ട് ആദരിക്കാനും തീരുമാനിച്ചു. കരുണയുടെ വർഷം ആചരിക്കുമ്പോൾ “കരുണയുടെ തീർത്ഥാടകർ എളിയവർക്ക് കാവലും കരുതലും” എന്ന സന്ദേശം നൽകികൊണ്ട് നിർധനരും രോഗികളുമായ രണ്ട് അംഗങ്ങളെ സഹായിക്കാനും തീരുമാനിച്ചു.




