സ്വന്തം ലേഖകൻ
കട്ടക്കോട്: കട്ടക്കോട് ഫെറോനയിൽ നടന്ന് വന്ന ഡെവലപ്മെന്റ് ട്രെയിനിങ് പ്രോഗ്രാമിന്റെ ഒരു വർഷത്തെ പരിശീലന പരിപാടിയ്ക്ക് സമാപനമായി. മെയ് 9 ശനിയാഴ്ച കൊല്ലോട് സെന്റ് ജോസഫ് പാരിഷ് ഹാളിൽ നടന്ന ട്രെയിനിങ്ങിന്റെ ഫൈനൽ സെക്ഷനും സമാപന സമ്മേളനവും നെയ്യാറ്റിൻകര രൂപത വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ.രാഹുൽ ബി.ആന്റോ ഉദ്ഘാടനം ചെയ്തു.
കട്ടക്കോട് ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ കോഡിനേറ്റർ ഫാ. ജസ്റ്റിൻ ഡോമിനിക് അധ്യക്ഷത വഹിച്ച യോഗത്തിൽ ലയോള ടീം മാസ്റ്റർ ട്രെയിനർ ശ്രീ.ജോബി എ.പി., പ്രോഗ്രാം കോഡിനേറ്റർ ശ്രീ ജോയി T, അനിമേറ്റർ ലിനു ജോസ് എന്നിവർ ആശംസകള്‍ നേര്‍ന്നു.
വിദ്യാർത്ഥി പ്രതിനിധികളും മാതാപിതാക്കളും അനുഭവം പങ്കുവച്ചു. 47 വിദ്യാർത്ഥികൾ ഒരു വർഷത്തെ കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റും സമ്മാനവും ഏറ്റുവാങ്ങി.




