ഷീജ രാജ്
പേയാട്: പേയാട് സെന്റ് സേവ്യേഴ്സ് പള്ളിയിൽ KLCWA അംഗങ്ങളുടെ നേതൃത്വത്തിൽ മാതൃദിനം ആചരിച്ചു. മെയ് 10 ഞായറാഴ്ച ആഘോഷമായ ദിവ്യബലിക്ക് ഇടവക വികാരി ഫാ. ജസ്റ്റിൻ ഡൊമിനിക്ക് മുഖ്യകാർമികനായി. അമ്മമാർ ദൈവസ്നേഹത്തിന്റെ വാഹകരാകണമെന്ന് അച്ചൻ ആമുഖ സന്ദേശത്തിൽ പറഞ്ഞു.
ദിവ്യബലിയെ തുടർന്ന് ഇടവകയിലെ അമ്മമാർക്കായി ചിത്രരചന, കവിത രചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ദിനാചരണത്തിന്റെ ഭാഗമായി മതബോധന വിദ്യാർത്ഥികൾക്ക് ലഘുഭക്ഷണം നൽകുകയും ചെയ്തു.




