Parish

കുഴിച്ചാണി സെൻ്റ് ജോസഫ് പള്ളിയിൽ 63-ാം മത് തിരുനാളിന് കൊടിയേറി

സ്വന്തം ലേഖകൻ

കുഴിച്ചാണി: കുഴിച്ചാണി സെൻ്റ് ജോസഫ് പള്ളിയിൽ 63 -ാം മത് തിരുനാൾ മഹോത്സവത്തിന് തുടക്കമായി. ഏപ്രിൽ 22 വൈകുന്നേരം 6:30-ന് ഇടവക വികാരി ഫാ. ക്ലീറ്റസ് കൊടിയേറ്റികൊണ്ടാണു ഭക്തിസാന്ദ്രമായ തിരുന്നാൾ ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചത്‌.

തിരുന്നാൾ ആഘോഷ പ്രാരംഭ ദിവ്യബലിയിൽ നെയ്യാറ്റിൻകര രൂപത ക്ലർജി & റിലീജിയസ് ഡയറക്ടർ ഫാ. അനൽകുമാർ എസ്.എം. മുഖ്യ കാർമികത്വം വഹിച്ചു. കട്ടക്കോട്‌ ഫൊറോന വികാരി ഫാ.ജോയി സാബു വൈ. വചന സന്ദേശം നൽകി.

തിരുനാൾ മെയ് – 1 ന് അവസാനിക്കും. തിരുനളിനോട്‌ അനുബന്ധിച്ച്‌ നടക്കുന്ന ജീവിത നവീകരണ ധ്യാനത്തിനു ഫാ.ജോയി മത്യാസ്‌ നേതൃത്വം നൽകുന്നു. തിരുനാൾ ദിനങ്ങളിലെ ദിവ്യബലിയർപ്പണത്തിനു രൂപതയിലെ വൈദികൾ നേതൃത്വം നൽകും.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.