സ്വന്തം ലേഖകൻ
വ്ളാത്താങ്കര: വ്ളാത്താങ്കര ഫൊറോന സമിതിയുടെ നേതൃത്വത്തിൽ ഇടവകാതല പദ്ധതി അവതരണം സംഘടിപ്പിച്ചു. മാർച്ച് 15 ഞായറാഴ്ച നടന്ന യോഗം ഫൊറോനാ വികാരി ഫാ. വത്സലൻ ജോസ് ഉത്ഘാടനം ചെയ്തു. മാർച്ച് 1-ാം തിയതി ഇടവക കൗൺസിലിൽ പാസാക്കിയ 2026- 2027 വർഷത്തെ പ്ലാനിങ്ങ് ആന്റ് ബഡ്ജറ്റും വിശേഷാൽ കർമ്മപദ്ധതിയും ഇടവക കലണ്ടറും യോഗത്തിൽ സമർപ്പിച്ചു.
രൂപത ക്ലർജി ആൻഡ് റിലീജിയസ് ഡയറക്ടർ ഫാ അനിൽകുമാർ എസ്.എം., രൂപത അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ.ജോയി സി., രൂപത സുവിശേഷവൽകരണ കമ്മിഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.ലിജോ ഫ്രാൻസിസ്, ഫൊറോന സെക്രട്ടറിയും രൂപത ചിൽഡ്രൻസ് കമ്മിഷൻ സെക്രട്ടറിയുമായ ഫാ.രതീഷ് മാർക്കോസ് ഫൊറോനാ ജോയിന്റ് സെക്രട്ടറി സോമരാജ് ആനിമേറ്റർമാരായ സുനിൽ ഡി.ജെ., ഷൈല മാർക്കോസ് എന്നിവർ സന്നിഹിതരായിരുന്നു.
എല്ലാ ഇടവകയിലെയും വിശേഷാൽ കർമ്മ പദ്ധതി അവതരിപ്പിച്ച യോഗത്തിന് ആനിമേറ്റർ സുനിൽ ഡിജെ സ്വാഗതവും സോമരാജ് നന്ദിയും ആശംസിച്ചു



