സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ പാറശ്ശാല ഫൊറോന ഇടവകതല പദ്ധതി അവതരണ യോഗം സംഘടിപ്പിച്ചു. മാർച്ച് 15 ഞായറാഴ്ച ഉച്ചക്ക് ശേഷം 2.00 മണിക്ക് ആറയൂർ ഇടവക ഹാളിൽ ഫൊറോന വൈദീക സമിതി സെക്രട്ടറി ഫാ. ജോബിൻ പോൾ അധ്യക്ഷത വഹിച്ച യോഗം ഫൊറോനാ വികാരി ഫാ. ഡെന്നിസ് മണ്ണൂർ ഉദ്ഘാടനം ചെയ്തു.
നെടുവാൻവിള ഇടവക വികാരി ഫാ. അജി അലോഷ്യസ്, നെടുവിള ഇടവക വികാരി ഫാ. സ്റ്റീഫൻ സിൽവനോസ്, കാരോട് ഇടവക വികാരി ഫാ. ജോസഫ് തയ്യിൽ എന്നിവരും, രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പി.ആർ.പോൾ, ഫൊറോനാ ജോയിന്റ് സെക്രട്ടറി പ്രഭ വിക്ടർ, ആനിമേറ്റർമാരായ സജി കുമാർ വി. എൽ., ക്രിസ്റ്റൽ ബായ്, ഫൊറോനാ അക്കൗണ്ടന്റ് ജോൺസൻ മറ്റ് ഫൊറോനാ കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
പാറശ്ശാല ഫൊറോനയിലെ വിവിധ ഇടവകളിൽ നിന്ന് 150 ൽ അധികം അംഗങ്ങങ്ങൾ പങ്കെടുത്തു. യോഗത്തിൽ പങ്കെടുത്തവർക്ക് ഫൊറോന ജോയിന്റ് സെക്രട്ടറി പ്രഭ വിക്ടർ സ്വാഗതവും ആനിമേറ്റർ സജികുമാർ നന്ദിയും ആശംസിച്ചു.



