സിമി സെൽവെസ്റ്റർ
കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിന്റ് ആന്റെണീസ് ഫൊറോന പള്ളിയിൽ വിശ്വാസ പരിശീലന സമിതിയുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി നടത്തി. മാർച്ച് 15 ഞായറാഴ്ച രാവിലെ 10 മണിക്ക് പള്ളി കേന്ദ്രീകരിച്ചായിരുന്നു കുരിശിന്റെ വഴി നടത്തിയത്.
ഇടവക വികാരി ഫാ. ജോയി സാബു വൈ, ഇടവക സഹവികാരി ഫാ. ഫ്രാങ്കോ അറക്കപ്പാടൻ TOR, വിശ്വാസ പരിശീലന സമിതിയിലെ അധ്യാപകർ, അനധ്യാപകർ, എല്ലാ ക്ലാസിലെയും വിദ്യാർഥികൾ എന്നിവർ വളരെ സജീവമായും ഭക്തിയോടെയുമാണ് കുരിശിന്റെ വഴിയിൽ പങ്കെടുത്തത്. അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ തന്നെയാണ് കുരിശിന്റെ വഴി പ്രാർത്ഥനക്ക് നേതൃത്വം നൽകിയത്.
കുരിശിന്റെ വഴി അനുഭവം കുട്ടികളെ കർത്താവിന്റെ പീഡാസഹനത്തിലേക്ക് കൂടുതലായി അടുപ്പിക്കുകയും നോമ്പുകാല അർത്ഥ തലങ്ങളിലേക്ക് എത്തിച്ചേരാൻ സഹായിക്കുകയും ചെയ്തുവെന്ന് അധ്യാപകർ പറഞ്ഞു.



