സ്വന്തം ലേഖകൻ
വിഴവൂര്‍: വിഴവൂര്‍ വിശുദ്ധ ജെമ്മാ ഇടവകയിലെ വിശുദ്ധ ജെമ്മാ ബിസിസി യൂണിറ്റ് വിശുദ്ധവാരത്തോടനുബന്ധിച്ച് ഭവനങ്ങളില്‍ കുരിശിന്റെ വഴി സംഘടിപ്പിച്ചു. ബിസിസി യൂണിറ്റിലെ എല്ലാ ഭവനങ്ങളും സന്ദർശിച്ചു നടത്തിയ കുരിശിന്റെ വഴി പ്രാർത്ഥനയിൽ അംഗങ്ങൾ ഭക്തിപൂർവ്വം പങ്ക് ചേർന്നു. സമാപനപ്രാർത്ഥനയ്ക്ക് ഇടവക വികാരി ഫാ.പ്രവീൺ നേതൃത്വം നൽകി.
യൂണിറ്റ് ലീഡര്‍ സന്തോഷിന്റെ ഭവനത്തില്‍ നടന്ന സമാപന പ്രാർത്ഥനയിൽ പുതുതായി ഇടവകയിലേയ്ക്ക് കടന്നുവന്ന ഫാ.പ്രവീണിന് ബിസിസി അംഗങ്ങൾ പൂക്കൾ നൽകുകയും യൂണിറ്റിലെ മുതിര്‍ന്ന അംഗം രവീന്ദ്രന്‍ പൊന്നാട അണിയിച്ച് സ്വീകരിക്കുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ വിഴവൂര്‍ വാര്‍ഡ് മെബറായി തിരഞ്ഞെടുത്ത ബഹു.ഷീജാ രതീഷിന് മെമന്റോ നല്‍കി ഇടവക വികാരി ആദരിച്ചു.



