നിത്യ എസ്.
പെരുകാവ്: കട്ടക്കോട് ഫൊറോനയിലെ സെന്റ് ജൂഡ് നഗറിലെ സെന്റ് ജൂഡ് പള്ളിയിൽ അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് വനിതാദിനം ആഘോഷിച്ചു. മാർച്ച് 08 ഞായറാഴ്ച ഇടവക വികാരി ജസ്റ്റിൻ ഡൊമിനിക് അച്ചന്റെ സാന്നിധ്യത്തിൽ റീത്ത സന്ദേശം നൽകുകയും പതാക ഉയർത്തുകയും ചെയ്തു.
ഗവൺമെന്റ് ജോലി ലഭിച്ച ആൻസിയെയും, പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട വിനിതയെയും മൊമെന്റോ നൽകി ആദരിച്ചു. തുടർന്ന് KLCWA-യിൽ പുതുതായി അംഗത്വം എടുത്ത 8 പേരെ ഇടവക വികാരി ആശംസാകാർഡും പൂക്കളും നൽകി സ്വീകരിച്ചു.
അന്നേദിനം ആമുഖം, ബൈബിൾ വായന, വിശ്വാസികളുടെ പ്രാർത്ഥന, കാഴ്ചവെപ്പ് എന്നിവയ്ക്കും വനിതാദിനാഘോഷങ്ങൾക്കും KLCWA അംഗങ്ങൾ നേതൃത്വം നൽകി. വനിതാ ദിനത്തോടനുബന്ധിച്ച് സന്തോഷം പങ്കുവക്കുന്നതിനായി പായസം വിതരണം ചെയ്തു.



