ക്ലൈസില കമന്റ്
നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ വനിതാദിനം ആഘോഷിച്ചു. മാർച്ച് 8 ഞായറാഴ്ച്ച രാവിലെ 8-ന് ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിലിന്റെ കാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയോടു കൂടെ ആഘോഷങ്ങൾക്ക് തുടക്കമായി.
ഇടവക വികാരി വനിതാദിന സന്ദേശം നല്കി. തുടർന്ന് വനിത ദിന ആഘോഷങ്ങളുടെ ഭാഗമായി നിഡ്സ് വനിതവേദി ഗെയിംസും കെ.എൽ.സി.ഡബ്ള്യു.എ. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. പങ്കെടുത്ത വനിതകൾക്ക് സമ്മാനവും നല്കി.
സിസ്റ്റർ ശാന്തി, കെ.എൽ.സി.ഡബ്ള്യു.എ. പ്രസിഡന്റ് റ്റി. അനിത, നിഡ്സ് സെക്രട്ടറി മേരി ബേബി ഷൈല, കൗൺസിൽ സെക്രട്ടറി പി.ബെന്നി കുമാർ, മതബോധന ഹെഡ്മാസ്റ്റർ പി. അനീഷ് എന്നിവർ നേതൃത്വം നല്കി




