സിന്ധു പി
പേയാട്: കട്ടയ്ക്കോട് ഫൊറോന ആരാധകമ്മിഷന്റെ നേതൃത്വത്തിൽ വിശുദ്ധവാര ഗാനപരിശീലനം സംഘടിപ്പിച്ചു. മാർച്ച് 08 ഞായറാഴ്ച പേയാട് സെന്റ് സേവ്യേഴ്സ് പള്ളിയിൽ ഉച്ചക്ക് 2.30 മുതൽ 5.30 വരെ നടന്ന ഗാനപരിശീലനം രൂപത മീഡിയ ശുശ്രൂഷ ഡയറക്ടറും പേയാട് ഇടവക വികാരിയുമായ ഫാ. ജസ്റ്റിൻ ഡൊമിനിക് ഉത്ഘാടനം ചെയ്തു.
വലിയവിള ജിമിൻ ഗായകർക്ക് പരിശീലനം നൽകി. 21 പള്ളികളിൽ നിന്നായി 133 അംഗങ്ങൾ പങ്കെടുത്തു. ഗാനപരിശീലനത്തിന് പങ്കെടുത്തവർക്ക് ഫാ. പ്രവീൺ വിൻസെന്റ് സ്വാഗതം ആശംസിച്ചു.



