സിന്ധു പി.
പേയാട്: കട്ടയ്ക്കോട് ഫൊറോന ആരാധകമ്മിഷന്റെ നേതൃത്വത്തിൽ അൾത്താര ശുശ്രൂഷകർക്ക് പരിശീലനം നൽകി. മാർച്ച് 08 ഞായറാഴ്ച പേയാട് സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ ഉച്ചക്ക് 2 മണി മുതൽ 5 മണി വരെ നടന്ന പരിശീലന ക്‌ളാസിന് ഫാ. ജിനോ വി. ഒ. നേതൃത്വം നൽകി.
രൂപത ആരാധന കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറിയും ഫൊറോനാ ആരാധന കമ്മീഷൻ കോ-ഓർഡിനേറ്ററുമായ ഫാ.പ്രവീൺ വിൻസെന്റ് അധ്യക്ഷത വഹിച്ച ഉത്ഘാടന സമ്മേളനം രൂപത മീഡിയ ശുശ്രൂഷ ഡയറക്ടറും പേയാട് ഇടവക വികാരിയുമായ ഫാ. ജസ്റ്റിൻ ഡൊമനിക്ക് ഉത്ഘാടന കർമ്മം നിർവഹിച്ചു.
വിശുദ്ധവാരത്തോടെനുബന്ധിച്ച് നടന്ന പരിശീലന പരിപാടിയിൽ ഫാ. ഫ്രങ്കോ TOR സന്നിഹിതനായിരുന്നു. ആനിമേറ്റർ സ്വാഗതം ആശംസിച്ചു. പരിശീലനത്തിൽ 17 പള്ളികളിൽ നിന്നായ് 94 കുട്ടികൾ പങ്കെടുത്തു.



